ലോക്നാഥ് ബെഹ്റയെ വീണ്ടും പോലീസ് മേധാവിയായി തീരുമാനിച്ചു

  ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഡിജിപി ടി.പി. സെൻകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിച്ചത്. നിലവിൽ വിജിലൻസ് ഡയറക്ടറാണ് ലോക്നാഥ് ബെഹ്റ. പുതിയ വിജിലൻസ് ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്നാഥ് ബെഹ്റയെ സർക്കാർ രണ്ടാം തവണയാണ് ഡിജിപിയായി നിയമിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റ ഉടനെ ഡിജിപിയായിരുന്ന ടി.പി. സെൻകുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ സർക്കാർ നിയമിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ തന്നെ നീക്കിയതെന്നു ആരോപിച്ച് സെൻകുമാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ സെൻകുമാറിനെ വീണ്ടും ഡിജിപിയായി നിയമിച്ചു. വെള്ളിയാഴ്ച സെൻകുമാറിന്‍റെ കാലവധി പൂർത്തിയാകുന്നതോടെയാണ് പുതിയ ഡിജിപിയായി ബെഹ്റയെ സർക്കാർ നിയമിച്ചത്. തന്നെ ഡിജിപിയായി നിയമിച്ചതിനു സർക്കാരിനു നന്ദിയെന്നു ലോക്നാഥ് ബെഹ്റ. നിലവിലെ അന്വേഷണങ്ങൾക്കു പ്രധാന്യം നൽകുമെന്നും ബെഹ്റ അറിയിച്ചു. പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കും.…

Read More