തന്റെ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയെ ഉയർച്ചയുടെ അടുത്ത അധ്യായത്തിലേക്ക് എത്തിക്കുന്നതിനുള്ള കുതിപ്പിന്റെ വിക്ഷേപണത്തറയാക്കി ചെങ്കോട്ടയെ മാറ്റി. 79-ാം സ്വാതന്ത്ര്യദിനത്തിൽ, ഭാവിയിലേക്കുള്ള വെറുമൊരു ചുവടുവയ്പ്പിനല്ല, മറിച്ച് വലിയ കുതിപ്പിന് തയ്യാറായ ഒരു രാഷ്ട്രത്തെ സംബന്ധിച്ച നിരവധി ധീരമായ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തി. ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് വികസിപ്പിക്കുന്നതു മുതൽ ജെറ്റ് എഞ്ചിനുകൾ നിർമിക്കുന്നതു വരെ, ആണവ ശക്തി പത്തിരട്ടിയാക്കി വികസിപ്പിക്കുന്നതു മുതൽ ഒരു ലക്ഷം കോടി രൂപ മുതൽമുടക്കിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ വരെ, അദ്ദേഹത്തിന്റെ സന്ദേശം അസന്ദിഗ്ധമായിരുന്നു: ഭാരതം സ്വന്തം വിധി സ്വയം നിർവചിക്കും, സ്വന്തം നിബന്ധനകൾ നിശ്ചയിക്കും, 2047 ഓടെ ഒരു വികസിത രാഷ്ട്രമായി മാറാൻ ലക്ഷ്യമിടും. പ്രധാന പ്രഖ്യാപനങ്ങൾ: 1. സെമികണ്ടക്ടർ: നഷ്ടമായ ദശകങ്ങളിൽ നിന്ന് മിഷൻ മോഡിലേക്ക് 50-60 വർഷങ്ങൾക്ക് മുമ്പ് സെമികണ്ടക്ടർ ഫാക്ടറികൾ…
Read More