പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില് ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreടാഗ്: malappuram
കൊക്കയിലേക്ക് വീണു; കശ്മീരിൽ മലയാളി സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ രജോരി സെക്ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികനു വീരമൃത്യു. മലപ്പുറം കോട്ടയ്ക്കല് ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സജീഷ് (48) ആണ് വീരമൃത്യു വരിച്ചത് . പട്രോളിങ് ഡ്യൂട്ടിക്കിടെ കാൽതെന്നി താഴ്ചയിലേക്കു വീണു എന്നാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. സജീഷ് 27 വർഷമായി പട്ടാളത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്. ഡൽഹിയിൽ നിന്നു പ്രത്യേക വിമാനത്തിൽ മൃതദേഹം കരിപ്പൂരിലെത്തിക്കും
Read Moreതദ്ദേശ തിരഞ്ഞെടുപ്പ് : മത്സരിക്കാൻ 57,227 വനിതകള് || 51,352 പുരുഷമ്മാര്
konnivartha.com; തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചു .സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിലേക്കു മത്സരിക്കാൻ ലഭിച്ചത് 1,08,580 പേരുടെ പത്രികകൾ.57,227 പേർ സ്ത്രീകളും 51,352 പേർ പുരുഷൻമാരുമാണ്.ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ്- 13,595. കുറവ് വയനാട്ടിലും- 3,180. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24ാം തീയതിയാണ്. അന്ന് അന്തിമ സ്ഥാനാർഥിപ്പട്ടികയാകും.റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫിസിലും സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Read Moreപോപ്പുലര് ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള് കണ്ടുകെട്ടി
konnivartha.com; പോപ്പുലര് ഫ്രണ്ടിന്റെയും എസ് ഡി പിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി. 67.03 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു. മലപ്പുറത്തെ ഗ്രീന്വാലി അക്കാദമി അടക്കമുള്ള എട്ടു സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്.പോപ്പുലർ ഫ്രണ്ടിന്റെ കൈവശമുണ്ടായിരുന്ന സ്വത്ത് വിവിധ ട്രസ്റ്റുകളുടെയും രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെയും പേരിലാണ് കൈവശം വച്ചിരുന്നതെന്നും ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിയമവിരുദ്ധ സംഘടനയാണെന്ന് ആരോപിച്ച് 2022 സെപ്റ്റംബറിൽ കേന്ദ്രം പിഎഫ്ഐയെ നിരോധിച്ചിരുന്നു. ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റ്, മലപ്പുറത്തെ ഹരിതം ഫൗണ്ടേഷൻ (പൂവഞ്ചിന), മലപ്പുറത്തെ പെരിയാർവാലി…
Read MoreVi launches 5G services in Kochi and Thiruvananthapuram
konnivartha.com: Leading telecom operator Vi announced the launch of its 5G services in Kochi starting today, followed by Thiruvananthapuram starting 20 th August. Vi also recently launched its 5Gservices in Kozhikode and Malappuram. This expansion is part of Vi’s ongoing 5G rolloutacross multiple cities, in its 17 priority circles, where it has acquired 5G spectrum.Earlier, Vi introduced 5G services in Mumbai, Delhi-NCR, Bangalore, Mysuru, Nagpur,Chandigarh, Patna, Jaipur, Sonipat, Ahmedabad, Rajkot, Surat, Vadodara, Chhatrapati Sambhajinagar, Nashik, Meerut, Malappuram, Kozhikode, Vishakhapatnam, Madurai and Agra as part of its phased 5G…
Read Moreവി 5ജി സേവനങ്ങള് കൊച്ചിയിലും തിരുവനന്തപുരത്തും
konnivartha.com: പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ഇന്ന് മുതല് കൊച്ചിയില് 5ജി സേവനങ്ങള് ആരംഭിക്കുന്നതായി അറിയിച്ചു. ആഗസ്റ്റ് 20 മുതല് തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങള് വി ആരംഭിച്ചിരുന്നു. വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്ക്കിളുകളിലായി നിരവധി നഗരങ്ങളില് വി നടത്തുന്ന 5ജി സേവന വിപുലീകരണത്തിന്റെ ഭാഗമായാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്. ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിന്റെ ഭാഗമായി മുംബൈ, ഡല്ഹി-എന്സിആര്, ബെംഗളൂരു, മൈസൂരു, നാഗ്പൂര്, ചണ്ഡീഗഡ്, പട്ന, ജയ്പൂര്, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗര്, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5ജി സേവനങ്ങള് ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്ക്ക്…
Read Moreപത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴ സാധ്യത
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം 12/05/2025: പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ 13/05/2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം 14/05/2025: എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreചക്ക മുഖത്തേക്ക് വീണു: ഒൻപതുവയസ്സുകാരിക്ക് ദാരുണാന്ത്യം
ചക്ക മുഖത്ത് വീണ് ഒൻപതു വയസ്സുകാരി മരിച്ചു.കോട്ടയ്ക്കൽ കാലൊടി ചങ്കുവെട്ടി കുഞ്ഞലവിയുടെ മകൾ ആയിഷ തെസ്നി ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം . ചക്ക മുഖത്തേക്ക് വീണതിനു പിന്നാലെ സമീപത്തെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreനിക്ഷേപത്തട്ടിപ്പ്: അപ്പോളോ ഗ്രൂപ്പിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു
konnivartha.com: നിക്ഷേപത്തട്ടിപ്പ് കേസിൽ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വിവിധ അക്കൗണ്ടുകളിലായുള്ള 52.34 ലക്ഷം രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു.റെയ്ഡിൽ 27.49 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫിസുകളിലും ഡയറക്ടർമാരുടെ വീടുകളിലും അടക്കം 11 സ്ഥലങ്ങളിലാണ് ഈ മാസം 17ന് ഇ.ഡി റെയ്ഡ് നടത്തിയത്. അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ മൂസ ഹാജി ചരപ്പറമ്പിൽ, ബഷീർ തുടങ്ങിയവരടക്കമുള്ള ഡയറക്ടർമാർ ചേർന്ന് നിക്ഷേപകരെ പലിശ അടക്കം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തു എന്ന പരാതിയിൽ കേരള പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി നടപടി. നിക്ഷേപ തട്ടിപ്പ് നടത്തുകയും ഈ തുക ഹോട്ടൽ ബിസിനസിലേക്ക് വകമാറ്റുകയുമാണ് ഉടമസ്ഥർ ചെയ്തത് എന്ന് ഇ.ഡി പറയുന്നു .‘അപ്പോളോ ഗോൾഡ്’ എന്ന നിക്ഷേപ പദ്ധതി വഴിയായിരുന്നു തട്ടിപ്പ്. ഓരോ 1 ലക്ഷം രൂപയ്ക്കും നിക്ഷേപകർക്ക് മാസം…
Read More14 കാരന് നിപ വൈറസ് സ്ഥിരീകരിച്ചു:ജാഗ്രത നിര്ദേശം
നിപ കണ്ട്രോള് റൂം നമ്പറുകള് 0483-2732010 0483-2732050 0483-2732060 0483-2732090 konnivartha.com: കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു. മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ ബ്രൈറ്റ് ട്യൂഷൻ സെന്റര് പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക് പികെഎം ഹോസ്പിറ്റൽ, പീഡിയാട്രിക് ഒപി,മൗലാന ഹോസ്പിറ്റൽ എമര്ജൻസി ഐസിയു എന്നിവിടങ്ങളിൽ ജൂലൈ 11 മുതൽ 15 വരെയുളള തീയതികളില് സന്ദര്ശിച്ചിട്ടുണ്ട്. സ്ഥലങ്ങളില് ആ സമയത്ത് ഉണ്ടായിരുന്നവര് കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്ത്ഥിച്ചു. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ…
Read More