ദേശീയ -സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിക്കും ( ആഗസ്റ്റ് 16 )

  konnivartha.com: എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നാളെ (ആഗസ്റ്റ് 16) വൈകിട്ട് മൂന്നു മണിക്കു പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്ക്കാരം ആണ് പ്രഖ്യാപിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കും സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നത് .മന്ത്രി സജി ചെറിയാൻ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കും.

Read More

ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ലാലു അലക്സിന്

  konnivartha.com/ പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , പത്തനംതിട്ട ജില്ലാ കൺവീനർ പി. സക്കീർ ശാന്തിയും, ജില്ലാ രക്ഷാധികാരി സുനീൽ മാമ്മൻ കെട്ടുപ്പള്ളിലും അറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ ലാലു അലക്സ് നൽകിയ മികച്ച സാന്നിദ്ധ്യമാണ് ലാലു അലക്സിനെ അവാർഡിനായി പരിഗണിച്ചത്. സ്വഭാവവേഷങ്ങൾ , ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ , നായകൻ എന്നിവയുൾപ്പെടെ മലയാളം , തമിഴ് ഭാഷകളിലായി 250 ൽഅധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പിറവത്ത് ചാണ്ടിയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി 1954 നവംബർ 30ന് അദ്ദേഹം ജനിച്ചു. 1986ൽ ബെറ്റിയെ വിവാഹം കഴിച്ചു. ബെൻ ലാലു അലക്സ്…

Read More

ലോഹിതദാസ് ഇല്ലാത്ത 14 വർഷങ്ങൾ

  konnivartha.com: മലയാളം സിനിമക്ക് പുതിയ ഒരു മുഖം നൽകിയ സംവിധായകനും തിരക്കഥകൃത്തുമാണ് ലോഹിതദാസ്.ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമക്ക് സംഭാവന ചെയിതിട്ടുണ്ട്. തനിയാവർത്തനം മുതൽ നിവേദ്യം വരെ നാല്പതിലെറെ സിനിമകൾ. മഹായാനം,പാഥേയം,സാഗരം സാക്ഷി,  കിരീടം,ചെങ്കോൽ,സല്ലാപം,വാത്സല്യം, ജോക്കർ,അരയന്നങ്ങളുടെവീട്,കന്മദം,കമലദളം,ഹിസ് ഹൈനെസ്സ് അബ്ദുള്ള,തൂവൽകൊട്ടാരം,കസ്തുരിമാൻ,ചക്കരമുത്ത്,ചക്രം,ഭൂതകണ്ണാടി,മൃഗയ,അമരം,ഭരതം,ഉദ്യാനപാലകൻ, ദശരഥം,വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൗരവർ,കനൽകാറ്റ്, നിവേദ്യം തുടങ്ങിയ മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു. സിനിമകൾ എല്ലാംസാധാരണക്കാരോട്ബന്ധപ്പെട്ടതാണ്.സാധാരണക്കാരന്റെ ദുഃഖങ്ങളും,സന്തോഷങ്ങളും അദ്ദേഹം തന്റെ സിനിമകളുടെ കഥകളാക്കി, തിരക്കഥകളാക്കി, സിനിമകളാക്കി. അത് തന്നെയായിരുന്നു ലോഹിതദാസിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. തനിയാവർത്തനത്തിലെ ബാലൻ മാഷും,കിരീടത്തിലെ സേതുമാധവൻ തുടങ്ങിയ കഥാപാത്ര ങ്ങൾസാധാരണക്കാർക്ക് ഏറെ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ്.ഒരു ദേശീയ അവാർഡും,ആറു തവണ സംസ്ഥാനഅവാർഡുംനേടിയിട്ടുണ്ട്.കസ്തൂരിമാനിന്റെ തമിഴ് റീമേക്കിനും തമിഴ്നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചു.സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിർമാതാവ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.മലയാളസിനിമപ്രേമികളെ ഞെട്ടിച്ച് കൊണ്ട് 2009 ജൂൺ 28ന്സിനിമലോകത്തോട്…

Read More

 ‘മാളികപ്പുറം”നൂറ് കോടി ക്ലബ്ബിലേക്ക്   മല കയറുന്നു 

    konnivartha.com : മലയാള സിനിമയുടെ ഏറെ നാളത്തെ ശനി ദോഷം ഒഴിപ്പിച്ചു കൊണ്ട്  ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ” മാളികപ്പുറം” പത്തനംതിട്ട ജില്ലയില്‍ ആണ് ഏറെയും ഷൂട്ടിംഗ് നടന്നത് . ശബരിമലയുമായി ബന്ധപെട്ട ഭക്തി സിനിമ എന്നതില്‍ ഉപരി കുടുംബ പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിച്ച ഏറെ സവിശേഷതകള്‍ ഉണ്ട് .കഥയില്‍ നിന്നും ഒരുക്കഴിച്ച  തിരക്കഥയുടെ കെട്ടുറപ്പും സംവിധായകന്‍റെ മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകള്‍ അഭിനയിച്ചവരും അത് അഭ്ര പാളികളില്‍ പകര്‍ത്തിയ ക്യാമറമാനും മികച്ച കാഴ്ച നല്‍കുന്ന പത്തനംതിട്ട ജില്ലയുടെ അഴകും കൂട്ടി യോജിപ്പിച്ചപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാളികപ്പുറം മാറി . നൂറു കോടി ക്ലബില്‍ എത്തപ്പെടുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഡിസംബര്‍ 30 ന് കേരളത്തിലെ 145…

Read More

നീതി – പിന്നോക്കക്കാരുടെ ചെറുത്തു നിൽപ്പുമായി ഒരു ചിത്രം. ചിത്രീകരണം തുടങ്ങി

  konnivartha.com : ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ” ഫസ്ക്” എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി. ഡോ. ജെസ്സി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ആന്തോളജി ഫിലിം ,ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ പൂജയ്ക്ക് അയ്മനം സാജൻ ദീപം തെളിയിച്ചു.തുടർന്ന് പാലക്കാട് ചിത്രീകരണം തുടങ്ങി. ഇന്ത്യൻ ഭരണഘടന പ്രകാരം തുല്യനീതി ലഭിക്കേണ്ട സ്ത്രീകൾ, LGBTIQ വ്യക്തിത്വങ്ങൾ, മുഖ്യധാരയിൽ നിന്നും ജാതിയമായ വേർതിരിവിനാൽ പിൻതള്ളപ്പെട്ട ദലിത് പിന്നോക്കക്കാരുടെ നീതിക്കായുള്ള ചെറുത്തു നിൽപ്പ്, എന്നിവയാണ് നീതി എന്ന സിനിമയുടെ ഇതിവൃത്തം.   പാംസുല, എന്നിലെ നീ, കിച്ചൂട്ടൻ്റെ അമ്മ, മുഖമറിയാത്തവർ എന്നീ സിനിമകളാണ് നീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയായ ഒരു സ്ത്രീക്കും, പുരുഷനും ഒന്നിച്ചു ജീവിക്കാൻ ഭരണഘടന ഉറപ്പു നൽകുന്നതുമായി ബന്ധപ്പെട്ട കഥയാണ് പാംസുല പറയുന്നത്.…

Read More

ലൂയിസ് : ഇന്ദ്രൻസ് സൂപ്പർ സ്റ്റാറായി,നവംബർ 4-ന് നിങ്ങളുടെ മുമ്പിൽ

  konnivartha.com : ഇന്ദ്രൻസ് ഞങ്ങളുടെ സൂപ്പർ സ്റ്റാർ. ലൂയിസായി ഗംഭീര പ്രകടനത്തോടെ ഇന്ദ്രൻസ് ചേട്ടൻ ഞങ്ങളുടെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഷാബു ഉസ്മാൻ്റ വാക്കുകൾ! ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഇന്ദ്രൻസ് ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. ചിത്രീകരണം പൂർത്തിയായ ലൂയിസ് നവംബർ 4-ന് റിലീസിന് ഒരുങ്ങുകയാണ്.ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. ഒരു നടൻ സൂപ്പർ താരമായി മാറുന്നത് ,അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രം സംവിധായകൻ്റേയും, എഴുത്തുകാരൻ്റേയും ചിന്തകൾക്കൊപ്പം, അഭിനയിച്ച് മനോഹരമാക്കുമ്പോഴാണ് .അങ്ങനെ നോക്കുമ്പോൾ ലൂയിസ് എന്ന കഥാപാത്രത്തെ വിജയിപ്പിച്ച ഇന്ദ്രൻസ് ഞങ്ങൾക്ക്‌ സൂപ്പർ സ്റ്റാറാണ് .ലൂയിസിൻ്റെ അണിയറ പ്രവർത്തകർ പറയുന്നു.ഇന്ദ്രൻസിനും ലൂയിസിനെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്.ഞാൻ അഭിനയിച്ചതിൽ നിന്നും തികച്ചും…

Read More

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ മാളികപ്പുറ’ത്തിന്‍റെ ചിത്രീകരണം കോന്നി അരുവാപ്പുലത്ത് പുരോഗമിക്കുന്നു

  konnivartha.com : ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലം കല്ലേലി സ്കൂളില്‍ വെച്ച് പുരോഗമിക്കുന്നു .ഇന്ന് രാവിലെ മുതല്‍ ആണ് സിനിമയുടെ ഏതാനും ഭാഗം കല്ലേലി സ്കൂളില്‍ വെച്ച് ചിത്രീകരിച്ചത് . വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം.സംഗീതം രഞ്ജിൻ രാജ്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ തുടങ്ങി വൻ താര ഈ സിനിമയില്‍ ഉണ്ട് . ലൂയിസ് സിനിമയാണ് അവസാനമായി കല്ലേലി ഭാഗത്ത്‌ ചിത്രീകരിച്ചത് .അതിനു ശേഷം മാളികപ്പുറ’ത്തിന്‍റെ ചിത്രീകരണം ആണ് ഇപ്പോള്‍ നടക്കുന്നത്

Read More

“സമം” സിനിമയുടെ ചിത്രീകരണം തിരുവല്ലയില്‍ തുടങ്ങി

  konnivartha.com : ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിൻ്റെ കഥ പറയുകയാണ് സമം എന്ന ചിത്രം. ഒരു മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷം സിംഫണി ക്രീയേഷൻസിനു വേണ്ടി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സമം.ചിത്രത്തിൻ്റെ ചിത്രീകരണം തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിച്ചു. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു വരെ ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് സമം അവതരിപ്പിക്കുന്നത്.ബാബു തിരുവല്ല പറയുന്നു. നിമ്മി ജോർജിനും (ഷീലു എബ്രഹാം)മകൾ അന്നയ്ക്കും(കൃതിക പ്രദീപ് ) ഒരു അമ്മയ്ക്കും മകൾക്കും ഉണ്ടാകാത്തത്ര ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് മുമ്പേ മരിച്ചു പോയിരുന്നതുകൊണ്ട് അന്നയെ പൊന്നുപോലെയാണ് നിമ്മി പരിപാലിച്ചത്.ഇവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ…

Read More

ധ്യാൻ ശ്രീനിവാസൻ്റെ പുതിയ മുഖം: സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ചിത്രീകരണം തുടങ്ങി

    konnivartha.com : ധ്യാൻ ശ്രീനിവാസൻ ആദ്യമായി അധ്യാപകനായി വേഷമിടുന്നു. ഇടുക്കിയിലെ കുട്ടമ്പുഴ ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ജോസ് എന്ന ഹയർ സെക്കണ്ടറി അധ്യാപകൻ. മൈന ക്രിയേഷൻസിനു വേണ്ടി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു അധ്യാപകൻ്റെ വേഷത്തിലെത്തുന്നത്.   “ഞാൻ ആദ്യമാണ് ഒരു അധ്യാപകൻ്റെ വേഷം അവതരിപ്പിക്കുന്നത്. അധ്യാപകരെ ആരാധിക്കുന്നവനാണ് ഞാൻ. അതുകൊണ്ട് തന്നെ വളരെ ആവേശത്തിലാണ് ഞാൻ”. ധ്യാൻ ശ്രീനിവാസൻ തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് പറഞ്ഞു.   കുട്ടമ്പുഴ ഗ്രാമത്തിലെ ഊർജ്വസ്വലനായ യുവാവായിരുന്നു ജോസ്.നാട്ടുകാരുടെ കണ്ണിലുണ്ണി. നല്ലൊരു അധ്യാപകനായി പേരെടുക്കുകയായിരുന്നു ജോസിൻ്റെ പ്രധാന ലക്ഷ്യം. അതിനായി കൃഷിപ്പണി ചെയ്ത് പഠിച്ചു.തൻ്റെ പ്രീയ ഗ്രാമത്തിലെ സ്കൂളിൽ അധ്യാപകനായി പ്രവേശനം നേടിയതോടെ വലിയൊരു ലക്ഷ്യം നേടുകയായിരുന്നു ജോസ്.   സ്വന്തം നാടിൻ്റെ വികസനവും ജോസിൻ്റെ വലിയ…

Read More

അതേഴ്സ്.ഒരു രാത്രിയാത്രയിലെ അപ്രതീക്ഷിത സംഭവങ്ങളുമായി ഒരു ചിത്രം

  KONNI VARTHA.COM : അപ്രതീക്ഷിതമായി ഒരു രാത്രിയാത്രയിൽ ഉണ്ടാവുന്ന അനിശ്ചിതത്തവും ,തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായി ,പ്രേക്ഷകർക്ക് ഞെട്ടിക്കുന്ന അനുഭവങ്ങൾ പകർന്നു നൽകുന്ന അതേഴ്സ് എന്ന സിനിമ, അവസാനഘട്ട ജോലികളും കഴിഞ്ഞ്, റിലീസിന് തയ്യാറെടുക്കുന്നു.വൈഡ് സ്ക്രീനിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം, നടനും, മോഡലുമായ ശ്രീകാന്ത് ശ്രീധരൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു.   ട്രാൻസ്‍ജിൻഡർ കമ്മ്യുണിറ്റിക്കെതിരെ ഇനിയും ഉറക്കം നടിക്കുന്ന നമ്മുടെ സമൂഹത്തിന് നേരെയുള്ള ഒട്ടനവധി ചോദ്യങ്ങളും ,അതിലുപരി അതിനൊക്കെയുള്ള ഉത്തരങ്ങളും നൽകുകയാണ് അതേഴ്സ് എന്ന സിനിമയിലെ ഇതിവൃത്തത്തിലൂടെ സംവിധായകൻ ശ്രീകാന്ത് ശ്രീധരൻ.   സവർണ്ണ മുതലാളിത്ത ,യാഥാസ്ഥിതിക ജീവിതരീതി അനുസരിച്ച് ജീവിക്കുന്ന അക്ഷയ് മേനോൻ എന്ന യുവ ഡോക്ടറുടെ ഒരു രാത്രിയാത്രയിൽ, തികച്ചും യാദൃശ്ചികമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളും ,അതിൽ ഭാഗവാക്കാവുന്ന ഇന്നത്തെ സമൂഹത്തിൻ്റെയും കഥയാണ് ചിത്രത്തിൽ കടന്നു വരുന്നത്.  …

Read More