15 കാരിയെ പീഡിപ്പിച്ച യുവാവും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയും പിടിയിൽ

  പത്തനംതിട്ട : ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും 15 കാരിയെ വലയിലാക്കി, വിവാഹവാഗ്ദാനം നൽകിയശേഷം താലി ചാർത്തുകയും, തുടർന്ന് മൂന്നാറിലെത്തിച്ച് ബലാൽസംഗം ചെയ്യുകയും ചെയ്ത പ്രതിയെ മലയാലപ്പുഴ പോലീസ് പിടികൂടി. ഇയാൾക്ക് ഒത്താശ ചെയ്തതായി വെളിവായതിനെതുടർന്ന് കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), 35 കാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് യുവാവ്, കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി താലികെട്ടിയതും വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയതും. കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടിൽ നിന്നും ഇയാൾ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്റെ സാന്നിധ്യത്തിൽ കഴുത്തിൽ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ്…

Read More