മലയാലപ്പുഴ മന്ത്രവാദം :ബാധ പോയില്ലെങ്കിൽ ചവിട്ടി ബോധം കെടുത്തും 

  പത്തനംതിട്ട: റിമാൻഡിലുള്ള മലയാലപ്പുഴ വാസന്തീമഠത്തിലെ ശോഭന മന്ത്രവാദത്തിൻ്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബാധയൊഴിപ്പിക്കാനുള്ള ആഭിചാര ക്രിയയെന്ന പേരിൽ മുന്നിലിരിക്കുന്ന സ്ത്രീയെ ശോഭന വടി കൊണ്ട് അടിക്കുന്നതിൻ്റേയും നെഞ്ചിൽ ചവിട്ടുന്നതിൻ്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നു. സ്ത്രീയുടെ മുടിക്ക് ശോഭന കുത്തിപ്പിടിച്ച് ചീത്ത പറയുന്നതും വീഡിയോയിലുണ്ട്. സത്യം പറയണമെന്നും പറഞ്ഞാണ് സ്ത്രീയെ ശോഭന ഭീഷണിപ്പെടുത്തുന്നത്.   നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകൾ നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ യുവജന സംഘടനകൾ ഇവിടേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. മന്ത്രവാദ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരെ  കസ്റ്റഡിയിലെടുക്കുന്നത്  വരെ പ്രതിഷേധം തുടരുമെന്നായിരുന്നു പ്രതിഷേധവുമായെത്തിയ ഡിവൈഎഫ്ഐ, ബിജെപി, കോൺ​ഗ്രസ് പ്രവർത്തകരുടെ നിലപാട്. തുടര്‍ന്നാണ് ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് നേരത്തെ…

Read More

ജലജീവന്‍ മിഷന്‍ കോന്നി നിയോജക മണ്ഡലംതല ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത: ജലജീവന്‍ മിഷന്‍ കോന്നി നിയോജക മണ്ഡലംതല ഉദ്ഘാടനം മലയാലപ്പുഴയില്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. 2.95 കോടി രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനമാണ് നടത്തിയത്. നിലവിലുള്ള പൈപ്പ് ലൈനില്‍ നിന്ന് ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതും, ലൈന്‍ ദീര്‍ഘിപ്പിച്ച് കണക്ഷന്‍ നല്‍കുന്നതുമാണ് പദ്ധതി. നിയോജക മണ്ഡലത്തിലെ മൂവായിരത്തോളം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പഞ്ചായത്ത് വിഹിതവും, ഗുണഭോക്തൃ വിഹിതവും ഉള്‍പ്പെട്ടതാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ.അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജയലാല്‍, വൈസ് പ്രസിഡന്‍റ് സുജാത അനില്‍, അംഗങ്ങളായ രാജേഷ് മോളുത്തറയില്‍, രാധാമണി ഭാസി, പുളിമൂട്ടില്‍ ശാന്തമ്മ, മുന്‍ പഞ്ചായത്തംഗം മലയാലപ്പുഴ മോഹനന്‍, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. രേഖ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വര്‍ഗീസ് എബ്രഹാം എന്നിവര്‍ സംസാരിച്ചു.  

Read More