അവർ മൂല്യബോധമുള്ള വ്യക്തിത്വങ്ങളായി വളരട്ടെ

konnivartha.com: ഏറെ വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ അധ്യായനവർഷം ആരംഭിക്കുകയാണല്ലോ. ഒരു നല്ല തലമുറയെ സൃഷ്ടിച്ചെടുക്കുക എന്നുള്ളതാകണം അധ്യാപനത്തിന്റെ ആത്യന്തികമായ ലക്ഷ്യം. മൂല്യബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചിട്ട് നമുക്കെന്തു കാര്യം. അതു നമ്മുടെ രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അധ്യാപകർക്കാണ് ഇക്കാര്യത്തിൽ ഏറ്റവും മുൻകൈ പ്രവർത്തനം നടത്താൻ കഴിയുന്നത്. തന്റെ മുന്നിൽ ഇരിക്കുന്ന കുട്ടി സ്വന്തം കുട്ടി ആണെന്നുള്ള ധാരണ ഓരോ അധ്യാപകർക്കും ഉണ്ടാകണം. ആ ഒരൊറ്റ ചിന്താഗതി മതി നമ്മുടെ സമൂഹം നന്നാവാൻ. അത് കേവലം ഭരണകൂടത്തിന്റെ അഭ്യർത്ഥനയോ ഉത്തരവുകളോ ഒന്നുമുണ്ടാകാതെ സ്വതന്ത്രമായി ആത്മാർത്ഥമായി സത്യസന്ധമായി തന്റെ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാൻ കഴിയണം.   പാഠപുസ്തകങ്ങൾക്കപ്പുറം ജീവിത മൂല്യങ്ങളും തൊഴിൽ നൈപുണ്യങ്ങളും പകർന്നു കൊടുക്കാൻ കഴിയണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷകർത്താക്കളും ആഗ്രഹിക്കുന്ന പോലെ പാഠ്യ വിഷയങ്ങളിലെ ഫുൾ എ പ്ലസുകൾക്കല്ല അധ്യാപകരും രക്ഷിതാക്കളും പ്രാധാന്യം…

Read More