konnivartha.com: സാമൂഹിക പ്രവർത്തക ഡോ .എം. എസ്. സുനിൽ അമേരിക്കയിലെ നാട്യരംഭ സ്കൂൾ ഓഫ് ഡാൻസുമായി ചേർന്ന് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കലാ അഭിരുചിയുള്ള പെൺകുട്ടികൾക്കായി സൗജന്യമായി നടത്തുന്ന നൃത്ത പരിശീലനത്തിൽ കൂടി ശാസ്ത്രീയ നൃത്തം അഭ്യസിച്ച കുട്ടികളുടെയും സന്നദ്ധപ്രവർത്തകരായ അധ്യാപികമാരുടെയും കലാവിരുന്ന് സർഗ്ഗം 2024 നവംബർ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 .30 ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. അമേരിക്കയിൽ നിന്നുള്ള അഞ്ജലി നല്ല വീട്ടിൽ, സിദ്ധ്യാ രാമൻ, അതില്യ രാജേഷ്, ഡെവീന എടുവരൂ , അശ്വതി. ആർ., പ്രീനു പ്രസാദ് ,പാർവതി എന്നിവർ അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും വിവിധ കലാപരിപാടികളും നടക്കും .
Read More