konnivartha.com: അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന ( എന്‍ ഡി ആര്‍ എഫ് ) പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്നു. ടീം കമാണ്ടര്‍ വൈ. പ്രതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ് ആരക്കോണം നാലാം ബറ്റാലിയനിലെ അംഗങ്ങളാണ് തിരുവല്ലയില്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി പെരിങ്ങര, കടപ്ര, നിരണം വില്ലേജുകളിലെ വെള്ളപ്പൊക്ക സാധ്യതാ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.തിരുവല്ലയിലുള്ള ഡി.റ്റി.പി.സി. സത്രം കോംപ്ലക്സാണ് സംഘത്തിന്റെ ബേസ് ക്യാമ്പ്.
Read Moreടാഗ്: ndrf
ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ നാളെ (26/10/2022) പത്തനംതിട്ടയില്‍ എത്തും
konnivartha.com : ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിചയപ്പെടുത്തല്‍ ലക്ഷ്യമാക്കി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ജില്ലയില്‍ നാളെ 26/10/2022)എത്തും . ജില്ലയിലെ ദുരന്തങ്ങളെ പഠിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രായോഗിക പരിചയപ്പെടുത്തല്‍ നല്‍കുന്നതിനുമാണ് തമിഴ്‌നാട്ടിലെ ആരകോണത്തു നിന്നും ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ 15 അംഗ സംഘമാണ് എത്തുന്നത്. ജില്ലയില്‍ എത്തുന്ന സംഘം അടുത്തമാസം ഏഴാം തീയതി വരെ ജില്ലയില്‍ ഉണ്ടാകും. ജില്ലാ കളക്ടറേറ്റില്‍ എത്തുന്ന സംഘം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുമായും ദുരന്തനിവാരണ അതോറിറ്റി ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും. ജില്ലയിലെ ദുരന്തസാധ്യത പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തും. ഈ മാസം 27ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവബോധവും പരിശീലനവും നല്‍കും. ജില്ലയിലെ അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലനം…
Read More