അച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനുംസമ്മതിക്കില്ലേ

അച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനുംസമ്മതിക്കില്ലേ നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കളുടെ വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.രാജന്റെ മൃതദേഹം തങ്ങളുടെ ഭൂമിയില്‍ത്തന്നെ അടക്കംചെയ്യണമെന്നാവശ്യപ്പെട്ട് മക്കള്‍ കുഴിവെട്ടുന്നതിന്റെയും പോലീസ് തടയാന്‍ ശ്രമിക്കുന്നതിന്റെയുംദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.നീതി ഇവര്‍ക്കും വേണം . എവിടെ ബാലാവകാശ കമ്മീഷന്‍ ഈ വഴി കണ്ടില്ല . കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്‍ ഇന്ന് രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. വീടിനു സമീപത്ത് അച്ഛന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള കുഴിയെടുക്കുന്ന രാജന്റെ മകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

Read More

നെയ്യാറ്റിൻകര ആത്മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

  തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയും മരിച്ചു. അമ്പിളിയാണ് മരിച്ചത്. പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഭർത്താവ് രാജൻ മരിച്ചിരുന്നു. ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു.

Read More