തഹാവൂര്‍ റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

  അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിങ്ങിന്റേതാണ് ഉത്തരവ്. അതീവ സുരക്ഷയില്‍ റാണയെ വ്യാഴാഴ്ച രാത്രി 10:45 ഓടെയാണ് കോടതിയിലെത്തിച്ചത്. മണിക്കൂറുകള്‍ നീണ്ട വാദംകേള്‍ക്കലിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 20 ദിവസത്തെ കസ്റ്റഡി ആയിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.കേന്ദ്ര സര്‍ക്കാരിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നരേന്ദര്‍ മാനിനെ നിയോഗിച്ചിരുന്നു. എന്‍ഐഎയെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണനാണ് ഹാജരായത്. റാണയ്ക്ക് അഭിഭാഷകനായ പിയൂഷ് സച്‌ദേവയുടെ നിയമസഹായവും ലഭിച്ചു.കസ്റ്റഡിയില്‍ ലഭിച്ച റാണയെ എന്‍ഐഎ ഡയറക്ടറര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുന്നത്.

Read More

കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം : എന്‍ ഐ എ

  konnivartha.com : തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം നൽകുമെന്ന് എൻഐഎയുടെ പ്രഖ്യാപനം. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടന്നശേഷം ഇതുവരെ ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. 2010ലാണ് തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടുന്നത്. പ്രവാചകനിന്ദ ആരോപിച്ചാണ് ആക്രമണം നടത്തിയത്.11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പത്ത് പ്രതികൾക്ക് എട്ടു വർഷം വീതം കഠിന തടവും മൂന്ന് പ്രതികൾക്ക് രണ്ടു വർഷം വീതം കഠിന തടവും നേരത്തെ ശിക്ഷ വിധിച്ചിരുന്നു.ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി,…

Read More

പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തേയ്ക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

  konnivartha.com : യു.എ.പി.എ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്‌ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദുൽ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ. റെയ്ഡിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്നാണ് എൻഐഎ അറസ്‌റ് ചെയ്തത്.

Read More

പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചു : എന്‍ഐഎ

  പോപ്പുലര്‍ ഫ്രണ്ടിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ സഹ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ സാമ്പത്തിക വിനിമയത്തിന്റേയും ആശയ വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.   പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്താംബൂളില്‍ വച്ച് ഭീകരസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങള്‍ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ്. എന്‍ജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നത്.     ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അല്‍ ഖ്വയ്ദ അനുവദിച്ച സാമ്പത്തിക സഹായം സ്വീകരിച്ചെന്നും എന്‍ഐഎ പറയുന്നു.   വ്യത്യസ്ത ഭീകരവാദ…

Read More

പത്തനംതിട്ടയടക്കം കേരളത്തിലെ 50 സ്ഥലത്ത് എൻ ഐ എ റെയിഡ്

    Konnivartha. Com :പത്തനംതിട്ട ജില്ലയിൽ രണ്ട് സ്ഥലത്ത് ഉൾപ്പെടെ കേരളത്തിലെ 50 സ്ഥലത്ത് എൻ ഐ എയുടെ റെയിഡ് നടക്കുന്നു.   പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധം ഉള്ള സ്ഥലങ്ങളിൽ ആണ് പരിശോധന. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളെ തുടർന്ന് ആണ് റെയിഡ്.   ദേശീയ ജനറൽ സെക്രട്ടറിയെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട ടൗണിനു സമീപം ഉള്ള ജില്ലാ സെക്രട്ടറി  സാദിഖ് അഹമ്മദിന്റെ വീട്ടിലും  ജില്ലാ പ്രസിഡന്റിന്റെ അടൂരിലെ വീട്ടിലും പരിശോധന നടക്കുന്നു.   ആസ്സാം നിന്നുള്ള കേന്ദ്ര സേനയുടെ സുരക്ഷയോടെ ആണ് എൻ ഐ എ രാവിലെ മുതൽ പത്തനംതിട്ടയിൽ പരിശോധന നടത്തുന്നത്. ഇതിനു എതിരെ പല സ്ഥലത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നു കേരളത്തിൽ നിന്നും 13 നേതാക്കളെ എൻ ഐ എ…

Read More