പത്തനംതിട്ട ജില്ലയിലെ “വരയാടിൻ കൊക്കയില്‍” പുതിയ അതിഥികള്‍

  ജഗീഷ് ബാബു   കോന്നി വാര്‍ത്ത ഡോട്ട് കോം : വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ പത്തനംതിട്ട ജില്ലയിലെ വനത്തില്‍ വർധനവെന്ന് വനം വകുപ്പിന്‍റെ പ്രാഥമിക പഠനം. ഗവി വനമേഖലയിലെ പെരിയാർ കടുവസങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ കീഴിലുള്ള പച്ചക്കാനം വനം സ്റ്റേഷൻ പരിധിയിലെ ” വരയാടിൻ കൊക്ക ” എന്ന പ്രദേശത്താണ് വരയാടിൻ കൂട്ടത്തെ ഇപ്പോള്‍ കൂടുതലായി കാണാൻ കഴിയുന്നത് . എന്നാൽ ഒരേ സമയം ഇത്രയും അധികം കൂട്ടത്തോടെ വരയാടുകളെ കാണുന്നത് ഈ അടുത്ത കാലത്താണെന്ന്  വനപാലകർ പറഞ്ഞു.കൂടുതല്‍ പരിശോധനകൾ നടത്തിയങ്കിലേ എണ്ണത്തേ കുറിച്ചു വ്യക്തമായ കണക്കുകള്‍ ലഭ്യമാകൂ.റാന്നി വനം ഡിവിഷനിൽ പച്ചക്കാനം സ്റ്റേഷന്‍റെ പരിധിയിലായിരുന്ന ഈ സ്ഥലം 2013 ൽ ആണ് പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ ഭാഗമായി മാറിയത്. 59 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരുന്ന വനഭൂമിയിലെ ചെങ്കുത്തായ…

Read More