നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. ഗസറ്റ് വിജ്ഞാപനം തിങ്കൾ (മേയ് 26) പുറത്തിറക്കും. വോട്ടെണ്ണൽ ജൂൺ 23 തിങ്കളാഴ്ചയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 2 തിങ്കളാഴ്ചയും നാമനിർദേശ പത്രിക കളുടെ സൂക്ഷ്മ പരിശോധന തീയതി ജൂൺ 3 ചൊവ്വാഴ്ചയും നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 വ്യാഴാഴ്ചയും ആയിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു കേൽക്കർ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പുകളുടെ അടിത്തറയിൽ പുതുക്കിയ ശുദ്ധമായ വോട്ടർ പട്ടികയായതിനാൽ അതിന്റെ ഗുണനിലവാരം, ആരോഗ്യം, വിശ്വസ്തത എന്നിവ മെച്ചപ്പെടുത്തുന്നതിൽ തീവ്രവും സുസ്ഥിരവുമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ഷൻ കമ്മീഷൻ പറഞ്ഞു. 1950 ലെ ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 14-ൽ ഇലക്ഷൻ നിയമങ്ങൾ (ഭേദഗതി) നിയമം 2021 ൽ ഭേദഗതി ചെയ്തതിനുശേഷം, ഒരു വർഷത്തിൽ വോട്ടറായി…
Read More