നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന് ( 23/06/2025 )

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ ലഭിക്കും. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും… ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്.75.87 ശതമാനമായിരുന്നു പോളിങ്.ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് പ്രമുഖർ.പത്തു സ്ഥാനാര്‍ഥികള്‍ ആണ് മത്സര രംഗത്ത്‌ ഉള്ളത് .

Read More