നവദമ്പതികൾ മരിച്ച നിലയിൽ: പ്രണയവിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം

    നിലമ്പൂരിൽ നവദമ്പതികൾ മരിച്ച നിലയിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. 3 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടിൽ കണ്ടെത്തുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അമൃതയ്ക്ക് ചെറിയ അനക്കമുണ്ടായിരുന്നു. അയൽവാസികൾ അമൃതയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Read More

നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന് ( 23/06/2025 )

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ ലഭിക്കും. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും… ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്.75.87 ശതമാനമായിരുന്നു പോളിങ്.ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് പ്രമുഖർ.പത്തു സ്ഥാനാര്‍ഥികള്‍ ആണ് മത്സര രംഗത്ത്‌ ഉള്ളത് .

Read More