konnivartha.com; പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന നോര്‍ക്ക കെയര്‍ ‘സ്നേഹസ്പര്‍ശം’ മീറ്റ് നാളെ (2025 ഒക്ടോബര്‍ 18 ന്) ചെന്നെയില്‍. തമിഴ്നാട്ടിലെ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന മീറ്റ് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ചെന്നൈ എഗ്മോറിലെ റമാഡ ഹോട്ടലില്‍ വൈകുന്നേരം 6.30 ന് നടക്കുന്ന സംഗമത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, ലോക കേരള സഭ അംഗങ്ങള്‍, ചെന്നൈ എന്‍ ആര്.കെ ഡെവലപ്പ്മെൻറ് ഓഫീസർ അനു ചാക്കോ, നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ സംബന്ധിക്കും. ഒരു കുടുംബത്തിന് ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍…
Read More