konnivartha.com: കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ പാറയിടിഞ്ഞു വീണ് കാണാതായ രണ്ടാമത്തെ അതിഥിത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി പുറത്തെത്തിച്ചതോടെ പാറമട ദുരന്തത്തില്‍ രണ്ടു പേര് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു . ഇന്നലെ ഉച്ചയ്ക്ക് പാറകള്‍ അടര്‍ന്നു വീണു രണ്ടു അന്യ സംസ്ഥാന തൊഴിലാളികള്‍ ആണ് മരിച്ചത് . ഒരാളുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തി . മുപ്പതു മണിക്കൂര്‍ നീണ്ട ശ്രമം നടത്തിയ ശേഷം ആണ് രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തു എത്തിക്കാന്‍ കഴിഞ്ഞത് . പാറകള്‍ ഇടിഞ്ഞു വീഴുന്നതിനാല്‍ പല ശ്രമവും ഉപേക്ഷിച്ചു . ഇന്ന് വൈകിട്ട് വലിയ യന്ത്രം കൊണ്ട് വന്നു വലിയ പാറ നീക്കം ചെയ്തു ആണ് ജെ സി ബിയ്ക്ക് ഉള്ളില്‍ ഉള്ള ഡ്രൈവറുടെ മൃതദേഹം പുറത്തു എത്തിച്ചത് . ആലപ്പുഴയിൽ നിന്നെത്തിച്ച ലോങ് ബൂം ഹിറ്റാച്ചി ഉപയോഗിച്ച് രാത്രി…
Read More