പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (07/06/2025 )

ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മൂന്ന്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 40 കുടുംബങ്ങളിലായി 62 പുരുഷന്‍മാരും 60 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടെ 159 പേരാണ് ക്യാമ്പിലുള്ളത്. വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, പെരിങ്ങര പിഎംവി എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്. സ്റ്റാര്‍സ് വര്‍ണകൂടാരവുമായി  ഏറത്ത് പഞ്ചായത്ത് ഏറത്ത് ഗ്രാമപഞ്ചായത്ത് തുവയൂര്‍ നോര്‍ത്ത് സര്‍ക്കാര്‍ എല്‍പിഎസിലെ സ്റ്റാര്‍സ് വര്‍ണ കൂടാരം  നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിദ്യാഭ്യാസം  അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിനും പഠനം രസകരമാക്കുന്നതിനുമാണ് എസ്എസ്‌കെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ അനുവദിച്ച് വര്‍ണകൂടാരം നിര്‍മിച്ചത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ മിനി ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി…

Read More