റോഡുകളുടെ ഉദ്ഘാടനം നടന്നു പെരിങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലക്കുഴി- പുത്തന്‍തോട്, ഞവരാന്തി പടി – കളത്തില്‍ പടി കമ്മ്യൂണിറ്റി ഹാള്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് 23 ലക്ഷം രൂപയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ റിക്കു മോനി വര്‍ഗീസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന മാത്യു, അംഗങ്ങളായ ശാന്തമ്മ നായര്‍, ആനന്ദന്‍, ഓമന സുഗതന്‍, എന്നിവര്‍ പങ്കെടുത്തു. അപേക്ഷ ക്ഷണിച്ചു വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കായി നടത്തുന്ന മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 14 വൈകുന്നേരം മൂന്ന്. അപേക്ഷയോടൊപ്പം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍: 0468 2350229. ക്യാമ്പ് രജിസ്ട്രേഷന്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കായി എംപ്ലോയ്മെന്റ്…
Read More