കടമ്മനിട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : ശതാബ്ദി ഘോഷയാത്ര ( ജനുവരി 09) കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുളള ഘോഷയാത്ര ജനുവരി (9) രാവിലെ 9.30 ന് നിരവത്തു ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്നുളള സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ്പ്രസിഡന്റ് രാജി പി രാജപ്പന്‍ അധ്യക്ഷയാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം കലാപരിപാടികള്‍ അരങ്ങേറും. ഏകദിന പരിശീലനം സംഘടിപ്പിച്ചു കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കില, വിജ്ഞാന പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിജ്ഞാനകേരളം ജില്ലാതല ഏകദിന പരിശീലനം കുളനട പ്രീമിയം കഫെ ഹാളില്‍ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി…
Read More