പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 22/07/2024 )

വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ് 27 ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ജൂലൈ 27 ന് പത്തനംതിട്ടയില്‍ സിറ്റിംഗ് നടത്തും. ജില്ലയില്‍ നിന്നുള്ള രണ്ടാം അപ്പീല്‍ ഹര്‍ജികളില്‍ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസര്‍മാരും അപ്പീല്‍ അധികാരികളും പരാതിക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹര്‍ജിക്കാരും പങ്കെടുക്കണം. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.എ. ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ 2.30ന് തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവര്‍ 2.15ന് ഹാജരാകണമെന്ന് കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു. പ്രബന്ധ മത്സരം; അപേക്ഷ ക്ഷണിച്ചുകുടുംബശ്രീ ബാലസഭാ ശുചിത്വോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് അവസരം. ‘മാലിന്യ മുക്ത നവകേരളം പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിലാണ് പേപ്പറുകള്‍ തയ്യാറാക്കേണ്ടത്. സ്‌കൂള്‍, കുടുംബശ്രീ സി ഡി എസുകള്‍ എന്നിവ…

Read More