പത്തനംതിട്ട ജില്ല : നാമനിര്‍ദേശ പത്രിക: സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

    konnivartha.com; തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി.പത്തനംതിട്ട ജില്ലാ വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തി. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അതാത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടന്നു. konnivartha.com; ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളിലായി 124 നാമനിര്‍ദേശ പത്രിക ലഭിച്ചതില്‍ 14 എണ്ണം തള്ളി. 110 എണ്ണം സാധുവായി. 58 പേര്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടി. 66 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതില്‍ എട്ടു പേരുടെ പത്രിക തള്ളി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍- സാധുവായ നാമനിര്‍ദേശ പത്രികയുടെ എണ്ണം: പുളിക്കീഴ്- 6, കോയിപ്രം- 7, മല്ലപ്പള്ളി- 7, ആനിക്കാട്- 7, അങ്ങാടി- 7, റാന്നി- 6,…

Read More