നവോദയ : ആറാംക്ലാസ് പ്രവേശനപരീക്ഷ 20ന് വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ navodaya.gov.in എന്ന വെബ്സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ജനുവരി 20 ന് കൃത്യസമയത്ത് പരീക്ഷാ സെന്ററില്‍ എത്തിചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0473 5265246. ഗതാഗത നിയന്ത്രണം വെണ്ണികുളം -റാന്നി റോഡില്‍ മേനാംതോട്ടം മുതല്‍ പൂവന്‍മല വരെയുളള ഭാഗത്ത് കേരള വാട്ടര്‍ അഥോറിറ്റിയുടെ റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി മൂന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.യോഗം ചേരും ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളുടെ യോഗം ജനുവരി അഞ്ച് പകല്‍ മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ദേശീയ യൂത്ത്…
Read More