കമ്മ്യൂണല്‍ ഹാര്‍മണി യോഗം 23ന് ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഈ മാസം 23ന് ഉച്ചയ്ക്ക് 3.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യരുടെ അധ്യക്ഷതയില്‍ ചേരും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളില്‍ മൃഷ്ടാനം പദ്ധതിക്ക് തുടക്കം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് സ്‌കൂളുകളിലെ 298 വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന മൃഷ്ടാനം പദ്ധതിക്ക് വള്ളംകുളം ഗവ.യുപി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അമിത രാജേഷ്, വാര്‍ഡംഗങ്ങളായ വിനീഷ്, അമ്മിണി ചാക്കോ, പ്രിയാ വര്‍ഗീസ്, ത്രേസ്യാമ്മ കുരുവിള, ബിജി ബെന്നി, എംഎസ് മോഹനന്‍, അനില്‍ ബാബു, കെ.കെ വിജയമ്മ, ഷേര്‍ലി ജെയിംസ് എന്നിവര്‍ പങ്കെടുത്തു. വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചു ആറന്മുള കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍എസ്എസ് വിഭാഗവും ആറന്മുള…
Read More