പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/10/2023)

ശബരിമല തീര്‍ത്ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു 2023-24 ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. അടിയന്തിരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കന്നത്. വെബ്‌സൈറ്റ് :https://pathanamthitta.nic.in. ഫോണ്‍ :0468 2222515   ടെന്‍ഡര്‍ ക്ഷണിച്ചു ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധതരം ബോര്‍ഡുകള്‍ തയ്യാറാക്കി പമ്പ മുതല്‍ സന്നിധാനം വരെയും ജില്ലയിലെ വിവിധ ഇടത്താവളങ്ങളിലും സ്ഥാപിക്കുന്നതിനും ശബ്ദസന്ദേശം തയ്യാറാക്കുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പിന്റെ www.dhs.kerala.gov.in/tenders/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 11 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468…

Read More