നവകേരളസദസ് :ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന് ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം. ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കുന്ന സദസ്സിന് എല്ലാ മണ്ഡലത്തിലും പ്രാദേശികതലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ഊര്‍ജിതമാക്കി. എംഎല്‍എമാരുടെ നേതൃത്വത്തിലാണു മണ്ഡലതല സംഘാടകസമിതികള്‍ രൂപീകരിച്ചത്. ഓരോ മണ്ഡലത്തിലേയും ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുതല സംഘാടകസമിതികളും രൂപീകരിച്ചു. ജനങ്ങളുമായി സംവദിച്ചു വീട്ടുമുറ്റസദസ്സ് നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ്. ആരോഗ്യ, വനിതാ-ശിശു വികസനമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ നവകേരളസദസ്സിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്. നവകേരളസദസുമായി ബന്ധപ്പെട്ടു മണ്ഡലതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. കോന്നി മണ്ഡലത്തില്‍ എം. ജി. സര്‍വകലാശാലയും…
Read More