പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 10/01/2024 )

ലോക്‌സഭ തെരഞ്ഞെടുപ്പ് : സ്‌കൂള്‍ കെട്ടിടങ്ങള്‍ രൂപഭേദം വരുത്തരുത് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ നിലവില്‍ പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍  തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ  അനുമതി ഇല്ലാതെ രൂപഭേദം വരുത്തരുതെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പിയര്‍ എഡ്യുക്കേറ്റേഴ്‌സ് പരിശീലനം ആരംഭിച്ചു കൗമാരആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള പിയര്‍ എഡ്യുക്കേറ്റര്‍ ചാത്തങ്കരി ബ്ലോക്ക്തല പരിശീലന പരിപാടി തിരുവല്ല താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാലില്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ക്കായാണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി നടത്തുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും തിരുവല്ല നഗരസഭയുടെയും കീഴില്‍ വരുന്ന സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കൗമാരകാലത്ത്…

Read More