സ്‌കോള്‍ കേരള: യോഗ കോഴ്സിന് അപേക്ഷ ക്ഷണിച്ചു സ്‌കോള്‍-കേരള മുഖേന നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്സിന്റെ ഒന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ ഏപ്രില്‍ 20 വരെയും 100 രൂപ പിഴയോട് കൂടി ഏപ്രില്‍ 27 വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫീസ് 12500. കോഴ്സ് ഫീസ് ഒറ്റത്തവണ ആയോ രണ്ട് തവണകളായോ അടക്കാം. പ്രവേശന യോഗ്യത ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യ കോഴ്സിലെ വിജയം. പ്രായപരിധി 17 വയസ് മുതല്‍ 50 വയസ് വരെ. കോഴ്സിന്റെ കാലാവധി ഒരു വര്‍ഷം .ഒരു ബാച്ചില്‍ 30 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ് www.scolekerala.org. ഫോണ്‍ : 8078104255. മസ്റ്ററിങ് കേരള…
Read More