പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ (17/02/2024 )

വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി ‘ഉറപ്പാണ് തൊഴില്‍’ സംസ്ഥാനത്തിന് മാതൃകയാണന്ന് ആരോഗ്യ,വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ജില്ലാതലത്തില്‍ തൊഴില്‍മേളകള്‍, സ്ത്രീ സംരഭകര്‍ക്ക് പരിശീലനങ്ങള്‍ തുടങ്ങി നോളജ് ഇക്കൊണമി മിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.അടിസ്ഥാനസൗകര്യ വികസനവും സാധ്യമാക്കുന്നതില്‍ തൊഴില്‍ മേഖലയ്ക്ക് അതിയായ പ്രാധാന്യമുണ്ട്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ പൂര്‍ത്തികരണത്തിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, കുടുംബശ്രീ എന്നിവ മുഖേന സന്ദേശപ്രചാരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. തിരുവല്ലയില്‍…

Read More