ഷീ- കാമ്പയിന്‍ സംഘടിപ്പിച്ചു ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഷീ- കാമ്പയിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഓതറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പാരിഷ് ഹാളില്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള നിര്‍വഹിച്ചു. കേരളാ സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഷീ കാമ്പയിന്‍ സംഘടിപ്പിച്ചത്. പുറമറ്റം ഗ്രാമപഞ്ചായത്ത് ഹോമിയോ സിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സെനു ജോണ്‍ നല്ല ആരോഗ്യ പരിശീലനത്തെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. എസ്. രാജീവ്, സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. തോമസ് സാമുവേല്‍, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു. കോയിപ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.…
Read More