പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/11/2023)

അവകാശങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാകണം : ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ചു ബോധവാന്മാരാകുകയാണ് ഏറ്റവും പ്രധാനമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു   . ബാലാവകാശവാരാചരണവുമായി ബന്ധപ്പെട്ട് എന്‍സിസി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണക്ലാസ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ അവകാശങ്ങളും കര്‍ത്തവ്യങ്ങളും എന്താണെന്ന് ആഴത്തില്‍ അറിയണം. ഇത്തരം ക്ലാസുകള്‍ അതിന് സഹായകരമാകുമെന്നും ഇന്ത്യയുടെ ഭാവി വിദ്യാര്‍ഥികളുടെ കൈയ്യിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനദാനം കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ബാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി സുനില്‍കുമാര്‍ ക്ലാസ് നയിച്ചു. ജില്ലാ ചൈല്‍ഡ് ഓഫീസര്‍ ലതാകുമാരി, ജുവനൈല്‍ ജസ്റ്റിസ് അംഗം എം ആര്‍ ലീല, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ്, എന്‍സിസി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍…

Read More