പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/05/2024 )

ഗതാഗതം നിരോധിച്ചു മേലുകര – റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍ പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് നിര്‍മിച്ച താത്കാലിക പാതയില്‍ അതിതീവ്രമായ മഴയെ തുടര്‍ന്ന് വെള്ളം ഉപരിതലത്തില്‍ കൂടി ഒഴുകുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ പേരൂച്ചാല്‍ – ചെറുകോല്‍പ്പുഴ- റാന്നി റോഡുവഴി തിരിഞ്ഞുപോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇ ഗ്രാന്റ്‌സ് ; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പൂര്‍ത്തിയാക്കണം സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒഇസി/ഒബിസി (എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ജൂണ്‍ 15 നകം പൂര്‍ത്തിയാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ ഗ്രാന്റ്‌സ് പോര്‍ട്ടലിലും www.bcddkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍…

Read More