തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഏപ്രില്‍ 29) തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഏപ്രില്‍ 29) രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കെ.എ കുട്ടപ്പന് രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. (പിഎന്‍പി 1312/23) ദര്‍ഘാസ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പവലിയനില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍ ക്രമീകരിക്കുന്നതിന് പരിചിതരായവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് നാലിന് രാവിലെ 11 വരെ. ഫോണ്‍- 0468 2222642. ജില്ലയിലെ രണ്ടാംഘട്ട എബിസിഡി ക്യാമ്പ് (ഏപ്രില്‍ 29)വെച്ചൂച്ചിറ എസ്സി ആദിവാസി മേഖലയില്‍ ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള രണ്ടാംഘട്ട എബിസിഡി (അക്ഷയ ബിഗ് കാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്)…
Read More