konnivartha.com; തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സംവരണ വാര്ഡുകളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണന് സംവരണ വാര്ഡുകളെ നറുക്കെടുത്തു. സ്ത്രീ സംവരണ വാര്ഡുകള്: 2- കോയിപ്രം, 6- റാന്നി, 8- മലയാലപ്പുഴ, 10- പ്രമാടം, 12- കലഞ്ഞൂര്, 13- ഏനാത്ത്, 14- പള്ളിക്കല്, 16- ഇലന്തൂര് പട്ടികജാതി സ്ത്രീ സംവരണം: 15- കുളനട പട്ടികജാതി സംവരണം: 7- ചിറ്റാര്
Read Moreടാഗ്: pathanamthitta news
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 17/10/2025 )
ഇരവിപ്പേരൂര് ഗ്രാമപഞ്ചായത്ത് വികസന സദസ് മന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്യും:ചെറുകോല്, കൊടുമണ്, പള്ളിക്കല്, സീതത്തോട്, ചിറ്റാര്, ഏറത്ത്, പെരിങ്ങര, റാന്നി, ഓമല്ലൂര് :വികസന സദസ് ഒക്ടോബര് 18 ന് ഇരവിപ്പേരൂര് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഒക്ടോബര് 18 രാവിലെ 10 ന് വള്ളംകുളം യാഹിര് ഓഡിറ്റോറിയത്തില് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്യും. ചെറുകോല് ഗ്രാമപഞ്ചായത്തിലെ വികസന സദസ് രാവിലെ 11 ന് കീക്കൊഴൂര് സര്ക്കാര് ഹൈസ്കൂള് ഓഡിറ്റോറിയത്തില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് കൊടുമണ് സെന്റ് ബെഹനാന്സ് സിറിയന് കാത്തലിക് ചര്ച്ച് ഓഡിറ്റോറിയത്തില് നിയമസഭ ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് ഉദ്ഘാടനം നിര്വഹിക്കും. പള്ളിക്കല് വികസന സദസ് രാവിലെ 10 ന് പഴകുളം സൂര്യതേജസ് ഓഡിറ്റോറിയത്തില് ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് ഉദ്ഘാടനം…
Read Moreസംവരണ വാര്ഡ് നറുക്കെടുപ്പ് പൂര്ത്തിയായി
തദ്ദേശ തിരഞ്ഞെടുപ്പ് : ഗ്രാമപഞ്ചായത്ത് സംവരണ വാര്ഡ് നറുക്കെടുപ്പ് പൂര്ത്തിയായി konnivartha.com; ജില്ലയിലെ ഇലന്തൂര്, പന്തളം, പറക്കോട് ബ്ലോക്കില് ഉള്പ്പെട്ട 19 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്ഡ് നറുക്കെടുപ്പ് ഒക്ടോബര് 15 ന് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്നു. രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില് ജില്ലാ കലക്ടര് എസ്. പ്രേം കൃഷ്ണന് സംവരണ വാര്ഡുകള് നറുക്കെടുത്തു. ഇതോടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാര്ഡുകളുടെയും സംവരണ നറുക്കെടുപ്പ് പൂര്ത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര് 18 നും ജില്ലാ പഞ്ചായത്തിന്റേത് ഒക്ടോബര് 21 നും നടക്കും. ഓമല്ലൂര് ഗ്രാമപഞ്ചായത്ത് സ്ത്രീ സ്ത്രീ സംവരണ വാര്ഡുകള് 3-ഐമാലി ഈസ്റ്റ്, 6-പുത്തന്പീടിക, 7-പൈവള്ളി, 8-വാഴമുട്ടം നോര്ത്ത്, 9-വാഴമുട്ടം, 14-മഞ്ഞനിക്കര, 15-ഓമല്ലൂര് ടൗണ് നോര്ത്ത് പട്ടികജാതി സ്ത്രീ സംവരണം 4-പറയനാലി പട്ടികജാതി സംവരണം – 10-മുള്ളനിക്കാട്. ചെന്നീര്ക്കര ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ…
Read Moreവികസന സദസുകള് ഇന്ന് (ഒക്ടോബര് 15ന് )
konnivartha.com; വള്ളിക്കോട്, അരുവാപ്പുലം, കൊറ്റനാട്, കോട്ടാങ്ങല്, എഴുമറ്റൂര്, പന്തളം നഗരസഭ വികസന സദസുകള് ഒക്ടോബര് 15ന് അരുവാപ്പുലം, വള്ളിക്കോട്, കോട്ടാങ്ങല്, കൊറ്റനാട്, ഏഴുമറ്റൂര് ഗ്രാമപഞ്ചായത്തുകളിലെയും പന്തളം നഗരസഭയുടെയും വികസന സദസുകള് ഒക്ടോബര് 15ന് നടക്കും. ഉച്ചയ്ക്ക് 1.30 ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില് കെ യു ജനീഷ് എംഎല്എ വികസന സദസ് ഉദ്ഘാടനം ചെയ്യും. അരുവാപ്പുലം സര്ക്കാര് എല്പി സ്കൂളില് ഉച്ചയ്ക്ക് രണ്ടിന് കെ യു ജനീഷ് കുമാര് എംഎല്എ വികസന സദസ് ഉദ്ഘാടനം നിര്വഹിക്കും. കൊറ്റനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് വായ്പ്പൂര് സര്വീസ് ബാങ്ക് ഓഡിറ്റോറിയത്തില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്ജ് എബ്രഹാം കോട്ടാങ്ങല് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം നിര്വഹിക്കും. എഴുമറ്റൂരില് രാവിലെ…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ് : ജില്ലയില് 34 പഞ്ചായത്തുകളിലെ സംവരണ വാര്ഡ് നറുക്കെടുപ്പ് പൂര്ത്തിയായി
konnivartha.com; ജില്ലയിലെ കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്കുകളില് ഉള്പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര് 14 ന് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്നു. രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില് ജില്ലാ കലക്ടര് എസ്. പ്രേം കൃഷ്ണന് സംവരണ വാര്ഡുകള് നറുക്കെടുത്തു. ഇതോടെ ജില്ലയില് 34 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്ഡ് നറുക്കെടുപ്പ് പൂര്ത്തിയായി. അയിരൂര് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്ഡുകള് 3-വെള്ളിയറ, 7-പേരൂര്ച്ചാല്, 9-കൈതക്കോടി, 10-കോറ്റാത്തൂര്, 11-ഞുഴൂര്, 12-അയിരൂര്, 13-ചെറുകോല്പ്പുഴ, 14-പുത്തേഴം പട്ടികജാതി സംവരണം 1-ഇട്ടിയപ്പാറ. ഇരവിപേരൂര് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്ഡുകള് 1-നല്ലൂര് സ്ഥാനം, 6-തേവര്കാട്, 7-മാമൂട്, 8-വടികുളം, 9-ഓതറ, 12-കോഴിമല, 13-നന്നൂര് പട്ടികജാതി സ്ത്രീ സംവരണം 15-കാരുവള്ളി, 17-വള്ളംകുളം പട്ടികജാതി സംവരണം 4-മുരിങ്ങശ്ശേരി. കോയിപ്രം ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്ഡുകള് 1-കുമ്പനാട് വടക്ക്, 6-പുല്ലാട് വടക്ക്, 9-പൂവത്തൂര്, 10-നെല്ലിക്കല്, 12-കടപ്ര, 13-തട്ടയ്ക്കാട്…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ് : സംവരണ വാര്ഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചു
konnivartha.com; പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, കോന്നി ബ്ലോക്കുകളില് ഉള്പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ആരംഭിച്ചു. രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില് ജില്ലാ കലക്ടര് എസ്. പ്രേം കൃഷ്ണന് സംവരണ വാര്ഡുകള് നറുക്കെടുത്തു. ആനിക്കാട് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്ഡുകള്: 2- വള്ളിയാകുളം, 5-ചക്കാട്ടുപടി, 8-വായ്പൂര്, 9- വടക്കേമുറി, 10-പുല്ലുകുത്തി, 12-പൂവമ്പാറ. പട്ടികജാതി സ്ത്രീ സംവരണം: 14-മാരിക്കല് പട്ടികജാതി സംവരണം: 1-നല്ലൂര്പ്പടവ് കവിയൂര് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്ഡുകള്: 1-ഐക്കുഴി, 4-നാഴിപ്പാറ, 6-മത്തിമല, 9- തോട്ടഭാഗം, 10- മനയ്ക്കച്ചിറ, 14-ഇലവിനാല് പട്ടികജാതി സ്ത്രീ സംവരണം: 8-ഞാല്ഭാഗം പട്ടികജാതി സംവരണം: 13-മാകാട്ടിക്കവല കൊറ്റനാട് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്ഡുകള്: 2-പെരുമ്പെട്ടി, 3-ചുട്ടുമണ്, 7-വൃന്ദാവനം, 9- തിയ്യാടിക്കല്, 10-വെള്ളയില്, 14-പുള്ളോലി പട്ടികജാതി സ്ത്രീ സംവരണം: 12-ചാന്തോലില് പട്ടികജാതി സംവരണം: 1-അത്യാല് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സ്ത്രീ…
Read Moreകടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം
ശബരിമല പൊന്നമ്പലമേട് വനത്തിൽ കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം konnivartha.com: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടൈഗര് റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് ശബരിമല പൊന്നമ്പലമേട് വനത്തിൽ കണ്ടെത്തിയത് .പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞുവീട്ടിൽനിന്ന് പോയതാണ് അനിൽകുമാർ. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് പോയതെന്നാണ് വിവരം. ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, നിത്യ, ആദർശ്.
Read More4 സര്ക്കാര് എല് പി സ്കൂളുകള്ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര് 23ന്
konnivartha.com: കോന്നി മണ്ഡലത്തിലെ 4 സര്ക്കാര് എല് പി സ്കൂളുകള്ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര് 23ന് നടക്കും . പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടി ഉദ്ഘാടനം ചെയ്യും. പ്രമാടം എല് പി സ്കൂള് പ്രമാടം സര്ക്കാര് എല് പി സ്കൂള് പുതിയ കെട്ടിടം സെപ്റ്റംബര് 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര് എംഎല് എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന് നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്, വകുപ്പ് ഉദ്യോഗസ്ഥര്, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുക്കും. മലയാലപ്പുഴ എല്പി സ്കൂള് …
Read Moreപ്രവാസി സംരംഭകര്ക്കായി പത്തനംതിട്ടയില് പരിശീലന പരിപാടി
പ്രവാസി സംരംഭകര്ക്കായി നോര്ക്ക റൂട്ട്സ്-സി.എം.ഡി എന്.ഡി.പി.ആര്.ഇ.എം പരിശീലന പരിപാടി സെപ്റ്റംബര് 18 ന് പത്തനംതിട്ടയില് konnivartha.com: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്ക്കാര് സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന എന്.ഡി.പി.ആര്.ഇ.എം പരിശീലന പരിപാടി 2025 സെപ്റ്റംബര് 18 ന് പത്തനംതിട്ടയില്. പങ്കെടുക്കാന് താല്പര്യമുള്ളവര്ക്ക് ശില്പശാല നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുളള വൈ.എം.സി.എ ഹാളില് (കോളേജ് റോഡ്, പത്തനംതിട്ട) രാവിലെ 9.30 മുതല് രജിസ്റ്റര് ചെയ്യാവുന്നതാണ്. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് നോര്ക്ക ഡിപ്പാര്ട്മെന്റ് പ്രോജക്ട് ഫോര് റിട്ടേണ്ഡ് എമിഗ്രന്സ് അഥവ എന്.ഡി.പി.ആര്.ഇ.എം. ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭ്യമാകുന്നതാണ് പരിശീലനം. വിശദ വിവരങ്ങൾക്ക് സെൻ്റർ ഫോർ മാനേജ്മെൻ്റ്…
Read Moreഅന്തിമ വോട്ടര് പട്ടികയില് പത്തനംതിട്ട ജില്ലയില് 10.51 ലക്ഷം വോട്ടര്മാര്
konnivartha.com: തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്പട്ടികയില് പത്തനംതിട്ട ജില്ലയില് ആകെ 10,51,043 വോട്ടര്മാര്. തദ്ദേശസ്ഥാപനങ്ങളിലെ വാര്ഡ് പുനര്വിഭജനത്തിന് ശേഷം പുതിയ വാര്ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്പട്ടിക തയ്യാറാക്കിയത്. 4,84,850 പുരുഷന്മാരും 5,66,190 സ്ത്രീകളും 3 ട്രാന്സ്ജെന്ഡേഴ്സുമാണ് പട്ടികയില് ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്ത്തിയായവരെ ഉള്പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ പ്രവാസി വോട്ടര്പട്ടികയില് ആകെ 41 പേരുണ്ട്. വോട്ടര്പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും. കരട് വോട്ടര്പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറല് രജിസ്ട്രേഷന് ഓഫീസര്മാര് (ഇ.ആര്.ഒ) അന്തിമ വോട്ടര്പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്പട്ടികയില് ജില്ലയില് ആകെ 10,20,398 വോട്ടര്മാരാണുണ്ടായിരുന്നത്. വോട്ടര്പട്ടികയില് പേരു ചേര്ക്കാന്…
Read More