konnivartha.com: പുനലൂര്‍ മൂവാറ്റുപ്പുഴ റോഡു നിര്‍മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ് നിര്‍മ്മാണത്തില്‍ പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള്‍ കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു . ചെറിയ കുഴിയില്‍ നിന്നും പ്രാണികളും പുഴുക്കളും ഈച്ചകളും പുറത്തേക്ക് വരുന്നു .ദുര്‍ഗന്ധവും പരക്കുന്നു . കുഴിയുടെ ദ്വാരം പുറമേ ചെറുത് ആണ് .അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു . അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല്‍ കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു . ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില്‍ കണ്ടത് . ഇതേ തുടര്‍ന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് കെ.എസ്.ടി.പിയുടെ പൊന്‍കുന്നം ഇ ഇ യ്ക്ക് പരാതി നല്‍കി . കോന്നി ട്രാഫിക്ക് സ്ഥലത്ത് നിന്നും ആനക്കൂട് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് ആണ് ചെറിയ കുഴി എങ്കിലും ഇതില്‍ നിന്നും പ്രാണികള്‍…
Read Moreടാഗ്: pathanamthitta news
പത്തനംതിട്ടയില്‍ പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോയിപ്രം നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ വള്ളം മറിഞ്ഞാണ് രണ്ടു യുവാക്കൾ മരിച്ചത്. മൂന്നാമത്തെ ആളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. കിടങ്ങന്നൂർ സ്വദേശി സി.എൻ. രാഹുൽ, നെല്ലിക്കൽ സ്വദേശി എം. മിഥുൻ എന്നിവരാണ് മരിച്ചത്.ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഞായറാഴ്ച വൈകിട്ട് ആറുമണിക്കാണ് അപകടമുണ്ടായത്. രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ആർക്കും നീന്തലറിയില്ലായിരുന്നു.
Read Moreപത്തനംതിട്ട ജില്ലയില്‍ 268 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു
konnivartha.com: ജില്ലയില്‍ 268 കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളായി. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ മുദ്രാവാക്യവുമായി റവന്യു വകുപ്പ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേളയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവരില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങി. അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഓണ്‍ലൈനായി പട്ടയമേള ഉദ്ഘാടനം ചെയ്ത റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ഒമ്പതു വര്‍ഷത്തിനിടെ 4.09 ലക്ഷം പട്ടയം വിതരണം ചെയ്തു. ഇതില്‍ 2.23 ലക്ഷവും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നല്‍കി. പട്ടയം അസംബ്ലി സംഘടിപ്പിച്ച് ഭൂരഹിതരെ കണ്ടെത്തി അര്‍ഹരായവര്‍ക്ക് രേഖ നല്‍കി. ജില്ലകളില്‍ പരിഹരമാകാത്ത വിഷയത്തിന് സംസ്ഥാനതലത്തില്‍ തീരുമാനമാക്കി. പട്ടയഡാഷ് ബോര്‍ഡില്‍ ആവശ്യക്കാരെ ഉള്‍പ്പെടുത്തി ഭൂമി ഉറപ്പാക്കി. പട്ടയവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്…
Read Moreജീവിതസൗകര്യം കുറവ് : പുതുതലമുറ കൊക്കാത്തോട് ഗ്രാമം വിടുന്നു
konnivartha.com: കോന്നിയിലെ കുടിയേറ്റ കര്‍ഷക ഗ്രാമമായ കൊക്കാത്തോട്ടില്‍ ജീവിതസൗകര്യം കുറവാണ് എന്ന് മനസ്സിലാക്കിയ പുതു തലമുറ കൊക്കാത്തോടിനെ ഉപേക്ഷിച്ച് പുറംനാടുകളിലേക്ക് വീട് വെച്ചു മാറുന്നു . ഈ പ്രവണത കൂടിയതോടെ നിയന്ത്രണം വരുത്തുന്നതിന് വേണ്ടി ജനകീയ കർഷകസമിതി എന്ന പേരില്‍ഉള്ള കൂട്ടായ്മ യോഗം വിളിച്ചു ചേര്‍ത്തു .19-ന് 2.30-ന് കൊക്കാത്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമിതിയുടെ യോഗം ചേരും എന്നാണ് അറിയിപ്പ് . റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി സ്വയംപുനരധിവാസത്തിന്റെ ഭാഗമായി കൊക്കാത്തോട് പ്രദേശത്തുനിന്ന് കുടിയേറ്റ കർഷകരെ ഒഴിപ്പിക്കുന്ന വനംവകുപ്പ് നടപടികള്‍ക്ക് എതിരെ ആണ് ജനകീയ കൂട്ടായ്മ . അരുവാപ്പുലം പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളിലുള്ള കൊക്കാത്തോട് ,വയക്കര , നെല്ലിക്കാപ്പാറ മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ കുടുംബത്തിലെ പുതിയ തലമുറകള്‍ക്ക് വനാന്തര ഗ്രാമമായ കൊക്കാതോട്ടില്‍ കഴിയാന്‍ ഇഷ്ടം അല്ല . ഗ്രാമത്തിന് വെളിയിലും അന്യ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/07/2025 )
വനിത കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 25 ന് വനിത കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 25 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും. കരാര്‍ നിയമനം റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍, റേഡിയോഗ്രാഫര്‍, സെക്യൂരിറ്റി എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 21 പകല്‍ മൂന്നിന് മുമ്പ് അപേക്ഷിക്കണം. രാത്രികാല സേവനത്തിന് സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടന്‍മാരെയാണ് നിയമിക്കുന്നത്. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 240478. അതിഥി അധ്യാപക നിയമനം വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പി.എച്ച്.ഡി /നെറ്റ് ആണ് യോഗ്യത. ഇവയുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള…
Read Moreഅയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ്പ് അവാര്‍ഡ്
konnivartha.com: പത്തനംതിട്ട ജില്ലാ വിഭാഗത്തില്‍ പ്രഥമ ആയുഷ് കായകല്‍പ്പ് അവാര്‍ഡ് അയിരൂര്‍ ആയുര്‍വേദ ആശുപത്രിക്ക്. 92.78 ശതമാനം മാര്‍ക്കോടുകൂടി കമന്‍ഡേഷന്‍ അവാര്‍ഡും സമ്മാനത്തുകയായ 150000 രൂപയും കരസ്ഥമാക്കി. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ 97.92 ശതമാനം മാര്‍ക്കോടെ കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയും ഹോമിയോപ്പതിയില്‍ 99.58ശതാനം മാര്‍ക്കോടുകൂടി അരുവാപ്പുലം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അരുവാപ്പുലം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി ഹോമിയോ-ആയുര്‍വേദ സ്ഥാപനങ്ങളായ തുമ്പമണ്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, കുന്നന്താം സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, കവിയൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, പുതുശേരിമല സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, ചുങ്കപ്പാറ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, പള്ളിക്കല്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി തുടങ്ങിയവ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ കമന്‍ഡേഷവന്‍ അവാര്‍ഡും മുപ്പതിനായിരം രൂപയും കരസ്ഥമാക്കി. ആരോഗ്യ…
Read Moreഅക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപു
നാലു പുസ്തകങ്ങള്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് konnivartha.com: അക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപുവിന് ഇരട്ടി മധുരം. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിനൊപ്പം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ആല്യ. പഠനത്തില്‍ മികവുപുലര്‍ത്തുന്ന ആല്യ നാലു പുസ്തകങ്ങളും സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒത്തിരി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറില്‍ നിന്ന് ഒരു പുരസ്‌കാരം ലഭിക്കുന്നത് ആദ്യമാണെന്ന് ആല്യ പറഞ്ഞു. പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആല്യയുടെ രചനയേറെയും ഇംഗ്ലീഷിലാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ 2023ല്‍ ആദ്യ പുസ്തകം ‘എ ഗേള്‍സ് ഡ്രീം’ പ്രസിദ്ധീകരിച്ചു. ദി ലൈഫ് ഓഫ് റോക്കി, ഡാ ഗാഡിയന്‍സ് ഓഫ് ഗയ, ആര്‍ ആന്‍ഡ് എ…
Read Moreഅത്യാധുനിക സൗകര്യം ഒരുക്കി കോന്നി മെഡിക്കല്‍ കോളജ്
konnivartha.com: ആതുര സേവന രംഗത്ത് വികസന കുതിപ്പോടെ കോന്നി മെഡിക്കല്‍ കോളജ്. കുറഞ്ഞ ചിലവില്‍ ആധുനിക നിലവാരത്തിലുള്ള ചികിത്സ നല്‍കുന്നതിന് ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ഇഎന്‍ടി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, സൈക്കാട്രി, ഒഫ്താല്‍മോളജി വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഫുള്‍ ഓട്ടോമാറ്റിക്ക് ഹെമറ്റോളജി, സെമി ഓട്ടോമാറ്റിക്ക് യൂറിന്‍ അനലൈസര്‍, മൈക്രോസ്കോപ്പ്, ഇന്‍ കുബേറ്റര്‍, ഹോട്ട് എയര്‍ ഓവന് തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ലബോറട്ടറി. പത്തനംതിട്ട ജില്ലയിലെ ആദ്യ അത്യാധുനിക 128 സ്ലൈസ് സി.ടി സ്കാനും ഇവിടെയുണ്ട്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ സി.ടി, അള്‍ട്രാസൗണ്ട്, എക്സ്റേ സൗകര്യവും അവശ്യമരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കി അത്യാധുനിക ഫാര്‍മസിയും ബ്ലഡ് ബാങ്കും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പ് സേവനവും സജ്ജം. ആശുപത്രി വികനത്തിന്റെ ആദ്യ ഘട്ടത്തില്‍ 167.33 കോടി രൂപ വിനിയോഗിച്ച് 300…
Read Moreവായന പക്ഷാചരണം: ആസ്വാദനക്കുറിപ്പ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
അറിവിനൊപ്പം ചിന്തയേയും ഉണര്‍ത്തുന്നതാണ് വായനയെന്ന് ജില്ലാ കലക്ടര്‍ konnivartha.com: വായന പക്ഷാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ചേമ്പറില്‍ നിര്‍വഹിച്ചു. കുട്ടിക്കാലത്തെ വായനാശീലം അറിവിനൊപ്പം ചിന്തയേയും സര്‍ഗാത്മകതയേയും വളര്‍ത്തും. പുതിയ തലമുറയുടെ വായനാരീതി ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ട്. പഠനത്തോടൊപ്പം ദിനപത്രമുള്‍പ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ കുട്ടികള്‍ സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മത്സര വിജയികളായ ആര്‍. ഋതുനന്ദ (ജിയുപിഎസ് പൂഴിക്കാട്), ആര്‍ദ്രലക്ഷ്മി (ജിവിഎച്ച്എസ്എസ് ആറന്മുള), ശ്രദ്ധ സന്തോഷ് (തെങ്ങമം യുപിഎസ്), ആല്യ ദീപു (ഭവന്‍സ് വിദ്യാമന്ദിര്‍ പത്തനംതിട്ട), ദേവനന്ദ (സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസ് കൈപ്പട്ടൂര്‍), അഭിരാമി അഭിലാഷ് (ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മല്ലപ്പള്ളി) എന്നിവര്‍ കലക്ടറില്‍ നിന്ന് സമ്മാനവും സര്‍ട്ടിഫിക്കറ്റും…
Read Moreഏറ്റവും കൂടുതല്‍ ഇ- കമ്യൂണിക്കേഷന്‍ നടത്തിയ കോന്നി താലൂക്ക് ഓഫീസിന് അവാര്‍ഡ്
konnivartha.com: ഇ- കമ്യൂണിക്കേഷന്‍ നടത്തിയ താലൂക്ക് വില്ലേജ് ഓഫീസുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ചേമ്പറില്‍ നിര്‍വഹിച്ചു. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ ഏറ്റവും കൂടുതല്‍ ഇ കമ്യൂണിക്കേഷന്‍ നടത്തിയ കോന്നി താലൂക്ക് ഓഫീസിന് ഒന്നും അടൂര്‍ രണ്ടും കോഴഞ്ചേരി മൂന്നും സ്ഥാനങ്ങള്‍ നേടി.വില്ലേജ് ഓഫീസുകളില്‍ പന്തളം ഒന്നും പള്ളിക്കല്‍ രണ്ടും റാന്നി അങ്ങാടി ഓഫീസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ ഇ കമ്മ്യൂണിക്കേഷന്‍സ് നടത്തുന്ന താലൂക്കുകള്‍ക്കും വില്ലേജുകള്‍ക്കും വര്‍ഷത്തില്‍ രണ്ടു തവണയാണ് അവാര്‍ഡ് നല്‍കുന്നത്. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) ബീന എസ് ഹനീഫ് , ഡെപ്യൂട്ടി കലക്ടര്‍ (എല്‍. എ) ആര്‍. ശ്രീലത എന്നിവര്‍ പങ്കെടുത്തു
Read More