“കോന്നി വാര്‍ത്ത”യുടെ അടിസ്ഥാനത്തില്‍ കമ്പിയിലെ കമ്പ് കെ എസ് ഇ ബി എടുത്തു മാറ്റി

konnivartha.com: “കോന്നി വാര്‍ത്ത”യുടെ അടിസ്ഥാനത്തില്‍ കമ്പിയിലെ കമ്പ് കെ എസ് ഇ ബി എടുത്തു മാറ്റി :സ്വിച്ചിട്ട വേഗതയില്‍ കെ എസ് ഇ ബി കോന്നി വകയാര്‍ സെക്ഷന്‍ ലൈന്‍മാന്‍ സ്ഥലത്ത് എത്തുകയും കമ്പ് നീക്കം ചെയ്യുകയും ചെയ്തു .വൈദ്യുത ലൈനില്‍ കുരുങ്ങിക്കിടക്കുന്ന കമ്പുകള്‍ ഉടനടി നീക്കം ചെയ്യാന്‍ ഉത്തരവ് നല്‍കിയ കെ എസ് ഇ ബിയുടെ തിരുവനന്തപുരത്തെ ഉന്നത അധികാരികള്‍ക്ക് ജനങ്ങളുടെ പേരില്‍ ഉള്ള നന്ദി അറിയിക്കുന്നു . കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുത കമ്പിയില്‍ മഹാഗണി ഇനത്തില്‍ ഉള്ള ശിഖരത്തോടെ കൂടിയ കമ്പ് കുരുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു എന്നുള്ള കോന്നി വാര്‍ത്ത‍ ഓണ്‍ലൈന്‍ പത്രത്തിന്‍റെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉന്നത കെ എസ് ഇ ബി അധികാരികള്‍ ഉടന്‍ ഇടപെട്ടു .ലൈന്‍മാന്‍ സ്ഥലത്ത് എത്തി ലൈനില്‍ നിന്നും…

Read More

വൈദ്യുതി പ്രവഹിപ്പിക്കും : ജാഗ്രത പാലിക്കണം( 02/07/2025 )

  konnivartha.com: ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110 കെ വി മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ട് ലൈനായി നവീകരിച്ച് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സജ്ജമാക്കി. ഇതുമൂലം അടൂര്‍, ഏനാത്ത് സബ് സ്‌റ്റേഷനുകള്‍, പത്തനംതിട്ട ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് 220 കെ വി വോള്‍ട്ടേജില്‍ വരെ ജൂലൈ നാല് രാവിലെ ഒമ്പത് മുതല്‍ ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന് വൈദ്യുതി പ്രവഹിപ്പിക്കും. ലൈനുമായോ ടവറുമായോ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനവുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അപകടകരവും നിയമവിരുദ്ധമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് ടി സി സബ് ഡിവിഷന്‍ പത്തനംതിട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0468 2980098.

Read More

ഉന്നതികളില്‍ ഓടിയെത്തി റേഷന്‍കട:ഇതുവരെ വിതരണം ചെയ്തത് 2,98,096 കിലോ ഭക്ഷ്യധാന്യം

  konnivartha.com: പത്തനംതിട്ട ജില്ലയിലെ ആദിവാസി ഉന്നതികളില്‍ റേഷന്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘സഞ്ചരിക്കുന്ന റേഷന്‍കട’ പദ്ധതി ജനകീയമാകുന്നു. 2,98,096 കിലോ ഭക്ഷ്യധാന്യം ഇതുവരെ അര്‍ഹരുടെ കയ്യിലെത്തി. സമീപ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിച്ച് ഉന്നതിയിലെ നിശ്ചിത കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്ക് ജില്ലയില്‍ 2018 ല്‍ തുടക്കമായി.റാന്നി, കോന്നി താലൂക്കുകളിലെ 11 ഉന്നതികളിലായി 886 കുടുംബങ്ങള്‍ക്ക് പദ്ധതി തണലേകുന്നു. അടിച്ചിപ്പുഴ, കരികുളം, ചൊള്ളനാവയല്‍, കുറുമ്പന്‍ മൂഴി, മണക്കയം, അട്ടത്തോട്, മഞ്ഞത്തോട്, പ്ലാപ്പള്ളി, ഒളികല്ല് ഉന്നതികളിലെ 849 കുടുംബങ്ങള്‍ക്ക് സാധനങ്ങള്‍ ലഭിക്കുന്നു. കോന്നിയിലെ കാട്ടാത്തിപ്പാറ ഗിരിജന്‍ കോളനി, സായ്പ്പിന്‍ കുഴി ഉന്നതികളിലെ 37 കുടുംബങ്ങളും ഗുണഭോക്തക്കളാണ്. വനം വകുപ്പുമായി സഹകരിച്ചാണ് സഞ്ചരിക്കുന്ന റേഷന്‍കട യാഥാര്‍ഥ്യമായത്. സഞ്ചരിക്കുന്ന ആറ് റേഷന്‍കടകളിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നു. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ സാധനങ്ങള്‍ എത്തിക്കും.…

Read More

പത്തനംതിട്ടജില്ലയില്‍ ഇന്ന് കെ എസ് യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്:സ്കൂളുകള്‍ വാഹനങ്ങള്‍ അയക്കില്ല എന്ന് അറിയിപ്പ്

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യുവിന്റെ കൊടികളും തോരണങ്ങളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുവാന്‍ വേണ്ടി സ്ഥാപിച്ചിരുന്ന കെഎസ്‌യുവിന്റെ കൊടികളും പോസ്റ്ററുകളും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നശിപ്പിച്ചെന്നാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.   കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതോടെ ജില്ലയിലെ സ്കൂളുകള്‍ ഒന്നും വാഹനം അയക്കില്ല  എന്ന് രക്ഷിതാക്കളെ അറിയിച്ചു. സ്കൂളുകള്‍  പ്രവര്‍ത്തിദിനം ആണെങ്കിലും  സ്കൂള്‍വാഹനങ്ങളില്‍  എത്തുന്ന കുട്ടികളുടെ പഠനം ഇന്ന് മുടങ്ങും . സ്കൂള്‍വാഹനങ്ങള്‍ എത്തില്ല  എന്ന്  മിക്ക  സ്കൂള്‍ അധികാരികളും ക്ലാസ്റൂം വാട്സ്ആപ്പ്ഗ്രൂപ്പില്‍ സന്ദേശം  അയച്ചു.…

Read More

ആറന്മുള:വിമാനത്താവളവും ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയും പാളി

  konnivartha.com: ആറന്മുളയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയതും പിന്നീടു സർക്കാർ മിച്ചഭൂമിയാക്കിയതുമായ സ്ഥലത്ത് മെഗാ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പദ്ധതിക്ക് അനുമതി തേടിയുള്ള നീക്കം തുടക്കത്തിലേ പാളി . ഭൂപരിഷ്കരണ നിയമത്തിലെ പഴുതുകള്‍ കണ്ടെത്തി ടേക്ക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എൽ) കമ്പനി സമര്‍പ്പിച്ച അപേക്ഷ സി പി ഐ ,സി പി ഐ (എം ) ശക്തമായി എതിര്‍ത്തതോടെ അപേക്ഷയില്‍ മേല്‍ നടപടി സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു . ആറന്മുളയില്‍ മുന്‍പ് വിമാനത്താവളം വരുമെന്ന് പറഞ്ഞു മണ്ണിട്ട്‌ നികത്തിയ നിലമടങ്ങിയ ഭൂപ്രദേശത്ത് ആണ് പുതിയ പദ്ധതിയുമായി കമ്പനി ഇറങ്ങിയത്‌ .139 ഹെക്ടർ ഭൂമിയിൽ 122.87 ഹെക്ടറും നിലമാണെന്നു പത്തനംതിട്ട കലക്ടർ റിപ്പോർട്ട് നല്‍കിയിരുന്നു . നെൽവയലും തണ്ണീർത്തടവും നികത്തിയുള്ള പദ്ധതിയെ കൃഷിവകുപ്പ് ശക്തമായി എതിര്‍ത്തു .വിമാനത്താവള പദ്ധതിക്കായി രൂപീകരിച്ച കെജിഎസ് ആറന്മുള എയർപോർട്ട്…

Read More

അഭിഭാഷകന്‍ പ്രതിയായ കോന്നിയിലെ പോക്‌സോ കേസ് അട്ടിമറിച്ചത് ആര്

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിന് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും യഥാര്‍ഥ അട്ടിമറി വീരന്മാര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും ആറന്മുള പോലീസുമാണെന്നുളള വിവരം തെളിയിക്കുന്ന രേഖ ആഭ്യന്തര വകുപ്പില്‍ നിന്ന് പുറത്ത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പിരിച്ചു വിടണം എന്നും സസ്പെൻ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവിലെ എല്ലാ കേസ്സുകളും പുന:പരിശോധിക്കണമെന്നും വിജില്‍ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല ആവശ്യപ്പെട്ടു.ഈ വിഷയം ഉന്നയിച്ചു ആഭ്യന്തര വകുപ്പിന് പരാതി നല്‍കി . രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ആഭ്യന്തരവകുപ്പിട്ട ഓര്‍ഡര്‍ ചോര്‍ന്നതാണ് യാഥാര്‍ഥ്യം പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ആഭ്യന്തരവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി പി.എസ്. ബീനയുടെ പേരില്‍ പുറത്തു വന്നിരിക്കുന്ന നാലു…

Read More

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

    Konnivartha. Com:ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മെയ് 26 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും

Read More

ഹെപ്പറ്റൈറ്റിസ് എ രോഗബാധ:ജാഗ്രത പാലിക്കണം

പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ:ജാഗ്രത പാലിക്കണം konnivartha.com: പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പനി, ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ ഛര്‍ദി, കണ്ണിന് മഞ്ഞനിറo തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തണം. ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉറപ്പു വരുത്തുക. നന്നായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. സെപ്ടിക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടാകണം. ശുദ്ധത ഉറപ്പില്ലാത്ത ഐസ്‌ക്രീം, സിപ്പ് അപ്പ്, മറ്റ് ശീതള…

Read More

നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

  konnivartha.com: ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നലേകി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും മികവോടെ ക്ഷേമപ്രവര്‍ത്തനം നടത്തുന്നതിനുള്ള ഇടപെടലുകളും നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ (13,271 പേര്‍) വീട് നിര്‍മാണം പൂര്‍ത്തിയായി. അടുത്ത മൂന്നു മാസത്തിനുള്ളില്‍ 76.34 (13,646) ശതമാനമാക്കി ഉയര്‍ത്തും. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയില്‍ ആകെയുള്ള 141 റോഡുകളില്‍ 28 എണ്ണത്തിന് കരാര്‍ നല്‍കി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജനമാക്കുക എന്ന ലക്ഷ്യവുമായി ജില്ലയില്‍…

Read More

കോന്നി കുളത്ത് മണ്ണില്‍ ഷോക്ക്‌ അടിച്ചു കുട്ടിയാന ചരിഞ്ഞു

  konnivartha.com: കോന്നി കുളത്തുമണ്ണില്‍ ഫെന്‍സിങ്ങില്‍ നിന്നും ഷോക്ക്‌ അടിച്ചു  കാട്ടാന കുട്ടി  ചരിഞ്ഞ നിലയില്‍ .കുളത്തുമണ്ണ്  ക്ഷേത്രത്തിനു സമീപമായാണ് കുട്ടിയാനയെ ഷോക്ക്‌ ഏറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .കൈത കൃഷി നടക്കുന്ന സ്ഥലത്ത് ആണ് കാട്ടാനയെ ഷോക്ക്‌ അടിച്ചു ചരിഞ്ഞ നിലയില്‍ കണ്ടത് . കൈത കൃഷി നടക്കുന്ന സ്ഥലത്ത് ഫെന്‍സിംഗ് വലിച്ചിട്ടുണ്ട് .കൊമ്പന്‍ ആനയാണ് .  നാല് ദിവസം പഴക്കം കണക്കാക്കുന്നു . പോസ്റ്റ്‌ മോര്‍ട്ടം നടപടികള്‍ ഇവിടെ വെച്ച് തന്നെ നടക്കും .   ആന ശല്യം രൂക്ഷമായ പ്രദേശമാണ് കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്ത് മണ്ണ് . കഴിഞ്ഞിടെ നിരവധി പേരുടെ കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു . വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും അധികാരികളുടെ ഭാഗത്ത്‌ നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ല…

Read More