പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ജാഗ്രത വേണം ഓണനാളുകളിലെ തിരക്ക് ജില്ലയിലെ കോവിഡ് വ്യാപനത്തില്‍ പ്രതിഫലിച്ചു തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. ഒരാഴ്ച മുമ്പുവരെ 500 നും 600 നും ഇടയില്‍ പ്രതിദിനം രോഗികള്‍ മാത്രം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1000 നു മുകളില്‍ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തുകയും, പ്രതിരോധ നടപടികളോട് സഹകരിക്കുകയും വേണം. രോഗപരിശോധന ജില്ലയില്‍ രോഗം കണ്ടുപിടിക്കുന്നതിനുളള സ്രവ പരിശോധനയ്ക്ക് വ്യാപകമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പരിശോധനയ്ക്ക് മുന്നോട്ട് വന്നെങ്കില്‍ മാത്രമേ ദൈനംദിന പരിശോധന വര്‍ധിപ്പിക്കുവാന്‍ കഴിയുകയുളളൂ. രോഗ ലക്ഷണങ്ങള്‍ ഉള്ളവരും, രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. അപകടകരമായ രോഗലക്ഷണങ്ങള്‍ രോഗബാധിതരില്‍ നല്ലൊരു ശതമാനം വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. ഇവര്‍ ഇനി പറയുന്ന രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ…
Read More