konnivartha.com : കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക – ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. കെ.വി. ഷാജി ഓഫീസുകളുടെ പ്രവർത്തനത്തിനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസുകൾ അതതു ജില്ലകളിലെ കാർഷിക-ഗ്രാമീണപുരോഗതിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനുതകുമെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ഇതുവരെ ഈ ജില്ലാ ഓഫീസുകളുടെ പ്രവർത്തനം തൊട്ടടുത്ത ജില്ല ഓഫീസാണ് കൈകാര്യം ചെയ്തിരുന്നത്. NABARD opens four new district offices in Kerala National Bank for Agriculture and Rural Development (NABARD) under Minsitry of Finance opened four new district offices in Kollam, Pathanamthitta, Ernakulam and Kozhikode districts of Kerala. These districts…
Read Moreടാഗ്: pathanamthitta
പുരസ്ക്കാര സമര്‍പ്പണം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
konnivartha.com: സ്നേഹപച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നാലാമത് വാര്‍ഷികവും വിവിധ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന പ്രതിഭകള്‍ക്ക് ഉള്ള പുരസ്ക്കാര വിതരണവും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കുട്ടികള്‍ക്ക് ഉള്ള പഠനോപകരങ്ങളുടെ വിതരണവും മെഡിക്കല്‍ ക്യാമ്പും നടന്നു . വള്ളിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു . സ്നേഹപച്ച ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ രേഖ സ്നേഹപച്ച സ്വാഗതം പറഞ്ഞു . മികച്ച നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്‌കാരം കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിനും മികച്ച നവാഗത നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്ക്കാരം റാന്നി എം എല്‍ എ അഡ്വ പ്രമോദ് നാരായണന്‍ എന്നിവര്‍ ഏറ്റു വാങ്ങി . സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി ,ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ,പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ്…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു
konnivartha.com: പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തി നടപടി സ്വീകരിക്കണം. ഇതുകൂടാതെ ക്രിട്ടിക്കല്‍ കെയറിന് ഉപകരണങ്ങള്‍ വാങ്ങാനായി എംഎല്‍.എ. ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ അനുവദിക്കും. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്…
Read Moreകൊച്ചുപള്ളിക്കൂടത്തിൽ ഒന്നാം ക്ലാസ് ഒന്നാംതരം
konnivartha.com/മെഴുവേലി : നാടിന്റെ നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂർ എസ് പദ്മനാഭ പണിക്കർ ഒരു നൂറ്റാണ്ടിനു മുമ്പ് സ്ഥാപിച്ച കൊച്ചുപള്ളിക്കൂടം എന്ന മെഴുവേലി ഗവ. ജി വിഎൽ പി സ്‌കൂൾ അതിജീവന പാതയിൽ. ജനകീയ കൂട്ടായ്മയിലൂടെ കൊച്ചുപള്ളിക്കൂടം സ്മാർട്ട് ആയത് കേരളത്തിലെ പൊതു വിദ്യാലയ രംഗത്തിനു തന്നെ മാതൃകയാണ്. കഴിഞ്ഞവർഷം പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ആരംഭിച്ച പത്തനംതിട്ട ജില്ലയിലെ തന്നെ ആദ്യത്തെ ശീതിരീകരിച്ച പ്രീ സ്കൂളിന് അനുബന്ധമായി ഇപ്പോൾ ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് റൂം ആയി പുനർ ക്രമീകരിച്ചിരിക്കുകയാണ് . ആശയ രൂപീകരണത്തിനുള്ള വൈവിദ്ധ്യമാർന്ന ചിത്രങ്ങളും വൈഫൈ ബ്ലൂടൂത്ത് സൗകര്യങ്ങളോടു കൂടിയ എൽ സി ഡി ടി വി അടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ, ആധുനിക ഇരിപ്പിടങ്ങൾ തുടങ്ങി ഏറെ വൈവിധ്യം ഉള്ള സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധർ…
Read Moreപത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി : 21 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു
konnivartha.com: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 19-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 21-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 19-05-2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം 20-05-2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം 21-05-2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം…
Read Moreതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreചിറ്റാറില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം
konnivartha.com: പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുട്ടികൾ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തിൽ അഞ്ജുവിന്റെ ഭാര്യയാണ് അനിത. ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അനിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
Read Moreമഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)
konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur districts of Kerala.
Read Moreകലഞ്ഞൂരില് കടിയോട് കടി : തെരുവ്നായ്ക്കള് വീട്ടില് കയറിയും കടിക്കും
KONNIVARTHA.COM/ കലഞ്ഞൂര് : പത്തനംതിട്ട കലഞ്ഞൂരില് തെരുവ് നായ്ക്കളുടെ ശല്യം കൂടി .കഴിഞ്ഞ ദിവസം കുളത്ത്മണ്ണില് വീട്ടില് കയറി ഒരാളെ കടിച്ചു . കലഞ്ഞൂര് മേഖലയില് തെരുവ് നായ്ക്കളുടെ വിളയാട്ടം ആണ് . ഏതു സമയത്തും ആര്ക്കും കടി കിട്ടാം . കടി ഏല്ക്കുന്നവര് “പരാതി പറയാതെ ” നല്ല ആശുപത്രിയില് ശരണം പ്രാപിക്കണം . ശബരിമല ഇടത്താവളം എന്ന് തിരുവിതാംകൂര് ദേവസ്വം പറഞ്ഞ സ്ഥലം ആണ് . ഇവിടെ ആണ് ഏതു സമയത്തും തെരുവ് നായ്ക്കളുടെ വിളയാട്ടം . ചില വീടുകളിലെ നായ്ക്കളും തൊടല് പൊട്ടിച്ച് ഇവിടെ കടി പിടി കൂടി ഉണ്ട് .ആ വീട്ടിലെ ആളുകളും ശ്രദ്ധിക്കുക . കലഞ്ഞൂര് മേഖലയിലാകമാനം തെരുവ് നായ്ക്കളുടെ ശല്യം കൂടി എങ്കിലും അധികാരികള് മൌന വ്രതത്തില് ആണ് . സ്കൂള്‍ കുട്ടികള് അടക്കം ഭ്രാന്തന് നായ്ക്കളുടെ…
Read More