ജില്ലയില്‍ മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായു ജന്യ രോഗങ്ങള്‍ എന്നിവയ്ക്കെതിരെ കരുതല്‍ വേണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറല്‍ പനി എന്നിവയാണ് പ്രളയാനുബന്ധമായി കണ്ടു വരുന്ന രോഗങ്ങള്‍. കോവിഡ് കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവരും അനുബന്ധ രോഗമുളളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മാസ്ക് കൃത്യമായി ധരിക്കണം. എലിപ്പനി മണ്ണുമായോ, മലിന ജലവുമായോ സമ്പര്‍ക്കത്തില്‍ വന്നവര്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ തുടരുന്നവര്‍, ദുരിതാശ്വാസ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ കഴിക്കേണ്ടതാണ്. മലിന ജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി…
Read Moreടാഗ്: pathanamthitta
കക്കി – ആനത്തോട് ഡാം : നാലു ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 11നു ശേഷം തുറക്കും
കക്കി – ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 11നു ശേഷം തുറക്കും പുറത്തേക്ക് ഒഴുകുന്ന ജലം ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും കക്കി-ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിനു രാവിലെ 11ന് ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 30 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ ജലം ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റീ മീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നല്കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാ നദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും. പമ്പാ നദിയിലെ ജലനിരപ്പ്…
Read Moreആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് ഫോൺ അലർജി ഇല്ല : വിളിച്ചു നോക്കൂ എടുക്കും
konnivartha.com : മണ്ണ് മാഫിയായ്ക്ക് എതിരെ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിലപാട് സ്വീകരിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് എതിരെ വികലമായ ആശയകുഴപ്പം സൃഷ്ടിച്ച് ജനങ്ങളില്‍ മന്ത്രിയോട് ഉള്ള മതിപ്പ് കുറയ്ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നു . മന്ത്രി വീണാ ജോര്‍ജ് ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല എന്നാണ് ഭരണ കക്ഷിയിലെ സി പി ഐ ആരോപണം .അതവര് പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമായി ഉന്നയിച്ചു . ആരോഗ്യ വകുപ്പ് മന്ത്രിയെ വിളിച്ചാല്‍ എടുക്കുന്നില്ല എന്നത് ആരോപണം മാത്രമാണ് എന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു . മന്ത്രിയുടെ പേര്‍സണല്‍ ഫോണ്‍ മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത് . ഈ നമ്പറില്‍ വിളിച്ചാലും കൃത്യമായ മറുപടി ലഭികുന്നുണ്ട് . മന്ത്രിയുടെ ഔദ്യോഗിക നമ്പറിൽ വിളിച്ചാലും ഫോൺ എടുക്കില്ല…
Read Moreപിഐബി മാധ്യമ ശില്പശാല പത്തനംതിട്ടയില്‍ നടന്നു
Konnivartha. Com: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പത്തനംതിട്ട പ്രസ് ക്ലബ്ബുമായി സഹകരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രാദേശിക മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ചികിത്സാ സംവിധാനമായ ഇ-സഞ്ജീവനി ഉള്‍പ്പെടെയുള്ള കേന്ദ്ര ഗവണ്മെന്റ് ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് പങ്കു വഹിക്കാനാകുമെന്ന് ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന് പറഞ്ഞു. പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് പിഐബിയില്‍ ഇന്റണ്‍ഷിപ്പ് സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി അറിയിച്ചു. പിഐബിയുടെ കൊച്ചി തിരുവനന്തപുരം ഓഫിസുകളിലാകും ഇതിന് അവസരം ഒരുക്കുക. വ്യാജ വാര്‍ത്തകള്‍ക്കും പെയ്ഡ് ന്യൂസുകള്‍ക്കുമെതിരായി പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകളെ ഹൃദ്യമാക്കല്‍ എന്ന വിഷയത്തില്‍…
Read Moreകോന്നിയുടെ ജീവ നാഡിയാണ് അച്ചൻകോവിലാറിൻ്റെ പോഷക നദിയായ കല്ലാർ
konnivartha.com / Dr. Arun Sasi .S : അതിവേഗത്തിലൊഴുകുന്ന ടീസ്റ്റക്ക് സമാനമായ രീതിയിലാണ് മഴക്കാലത്തു കല്ലാറിലെ ജലം അച്ഛൻകോവിലാറ്റിലേക്ക് പ്രവഹിക്കുന്നത്. മഴ കനക്കുമ്പോൾ കല്ലാർ വഴി കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൻറെ അളവും നിറവും കണ്ടാണ് കല്ലേലിയിലും കോന്നിയിലുമിരുന്ന് നമ്മൾ ഉരുൾപ്പൊട്ടൽ കഥകൾ മെനഞ്ഞുണ്ടാക്കുന്നത്. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണം അച്ചൻകോവിൽ നീർത്തടത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കല്ലാർ ഭാഗത്താണ്. ഇത്തരത്തിലുള്ള സവിശേഷതകൾ പമ്പയുടെ ഉപ നീർത്തടമായ കക്കിക്കുമുണ്ട്. കല്ലാർ, കക്കി എന്നീ ഉപനീർത്തടങ്ങൾ തമ്മിൽ അതിർത്തി പങ്കിടുകയും ചില കാലങ്ങളിൽ ഒരേ പോലെ മഴ ലഭിക്കുകയും ചെയ്യുന്നു. അച്ചൻകോവിലാറിന് ഏറ്റവും കൂടുതൽ ജലം ദാനം ചെയ്യുന്ന കല്ലാർ നീർത്തടം ആവണിപ്പാറയുടെ വടക്ക് കിഴക്ക് ദിശയിലായി വ്യാപിച്ചു കിടക്കുന്നു. തമിഴ് നാട്ടിലെ കറുപ്പാനദി നീർത്തടവുമായും കക്കി നീർത്തടവുമായും പമ്പാ-കല്ലാർ നീർത്തടവുമായും കല്ലാർ നീർത്തടം അതിർത്തി പങ്കിടുന്നു. 183.9271…
Read Moreആറന്മുള വള്ളസദ്യ: അടുപ്പിലേക്ക് അഗ്നി പകര്‍ന്നു
പ്രസിദ്ധമായ പള്ളിയോടങ്ങള്‍ക്കുള്ള വള്ളസദ്യ വഴിപാടുകള്‍ക്ക് മുന്നോടിയായി അടുപ്പിലേക്ക് അഗ്നി പകരുന്ന ചടങ്ങ് ആറന്മുളയില് നടന്നു. പാര്‍ഥസാരഥി ക്ഷേത്രം മേല്‍ശാന്തി വി. വേണുകുമാര്‍ പകര്‍ന്ന് നല്കിയ ഭദ്രദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന് ഊട്ടുപുരയിലെ ഭദ്ര ദീപത്തിലേക്ക് കൊളുത്തി. തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന് വാസുപിള്ള അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്. പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, ട്രഷറര്‍ കെ. സഞ്ജീവ് കുമാര്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ വി. കെ. ചന്ദ്രന്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, കെ. ഹരിദാസ്, ജഗന്മോഹന്ദാസ്, പി. ആര്. ഷാജി, ശശികുമാര്‍ പാണ്ടനാട്, ശരത് പുന്നംതോട്ടം, കെ. ജി. കര്‍ത്ത, ചന്ദ്രശേഖരന് നായര്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റ് നാലിന്…
Read Moreപത്തനംതിട്ടയില്‍ ശാസ്ത്രീയ കൂണ്‍കൃഷി പരിശീലനം ജൂലൈ 26ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ജൂലൈ 26ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 25ന് മൂന്നിന് മുമ്പായി 9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള് ( 14/07/2022)
എന്റെ നഗരം, ശുചിത്വ നഗരം മേഖലതല ശില്‍പ്പശാലകള്‍ മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും എന്റെ നഗരം, ശുചിത്വ നഗരം എന്ന പേരില്‍ നഗരസഭകള്‍ക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച മേഖലാതല ശില്‍പ്പശാലകള്‍ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മേയര്‍മാര്‍, നഗരസഭ ചെയര്മാന്മാര്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നഗരസഭ തലത്തില്‍ ശുചിത്വ, മാലിന്യ സംസ്കരണ പദ്ധതികള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ നടക്കുന്ന മേഖല ശില്‍പ്പശാലയില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രതിനിധികളും എറണാകുളത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രതിനിധികളും തിരുവനന്തപുരത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ ആലപ്പുഴ, പത്തനംതിട്ട,…
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ്
കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ് അത്യാധുനിക ലേബര്‍ റൂമും ബ്ലഡ്ബാങ്കും konnivartha.com / തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് പ്രധാന മെഡിക്കല്‍ കോളോജുകളെപ്പോലൈ കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്നമാണ് നടന്നു വരുന്നത്. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കും. ലേബര്‍ റൂമും ബ്ലഡ് ബാങ്കും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്.ഐ., കാത്ത്ലാബ്, ന്യൂറോളജി സേവനനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല്‍ റവന്യു വകുപ്പിന്റ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു എങ്കിലും വര്‍ഷങ്ങളോളം കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല.…
Read Moreകല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും 28 ന്
konnivartha.com : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും പർണ്ണ ശാല പൂജയും ജൂലൈ 28 ന് നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ ഈ വര്‍ഷത്തെ കര്‍ക്കടക വാവ് ഊട്ടിനും ,പിതൃ പൂജക്കും,വാവ് ബലിയ്ക്കും ജൂലൈ 28 ന് വെളുപ്പിനെ 5 മണി മുതല്‍ തുടക്കം കുറിക്കും. പുണ്യ നദിയായ അച്ചന്‍കോവിലെ സ്നാന ഘട്ടത്തില്‍…
Read More