കേരള സംസ്‌കാരത്തെയും മലയാള ഭാഷാ പഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണം: ജില്ലാ കലക്ടര്‍ ജില്ലാതല മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം കേരള സംസ്‌കാരത്തെപറ്റിയും മലയാള ഭാഷാപഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മലയാളദിന- ഭരണഭാഷ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും കേരളം രാജ്യത്തിന് മാതൃകയാണ്. നമ്മുടെ വികസന ആശയം വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വികസനമെങ്കില്‍ കേരളത്തില്‍ നഗര, ഗ്രാമ ഭേദമന്യേ സമഗ്രവികസനമാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലൂടെയാണ് ആരോഗ്യം, മാനവ വികസന സൂചിക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയില്‍ കേരളം നേട്ടം കൈവരിച്ചത്. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി…
Read Moreടാഗ്: pathanamthitta
പരുമലപള്ളി പെരുന്നാള്‍ : നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി
konnivartha.com; പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read Moreകാപ്പി വിളയും ഗ്രാമം:റോബസ്റ്റ കാപ്പി കൃഷിയുമായി കൊടുമണ്‍ പഞ്ചായത്ത്
konnivartha.com; കാര്‍ഷിക ഗ്രാമമായ കൊടുമണ്ണില്‍ ഇനി കാപ്പിയും വിളയും. കാപ്പി കൃഷിക്കായി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യ പഞ്ചായത്തായി കൊടുമണ്‍ മാറി. പ്ലാന്‍ ഫണ്ടിലൂടെ അഞ്ചു ലക്ഷം രൂപ വകയിരുത്തി കര്‍ഷകരുടെ സമഗ്ര ക്ഷേമത്തിന് കാപ്പി ഗ്രാമം പദ്ധതിയാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. കൃഷിഭവനിലൂടെ ‘റോബസ്റ്റ കാപ്പി’ തൈ സൗജന്യമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിളവെടുക്കുന്ന അത്യുല്‍പാദന ശേഷിയുള്ള റോബസ്റ്റ ഇനത്തിലെ കാപ്പി തൈയാണ് നല്‍കിയത്. തരിശ് ഭൂമിയിലും റബര്‍, തെങ്ങ്, കവുങ്ങ് ഇടവിളയായുമാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി തിരഞ്ഞെടുത്ത 350-400 കര്‍ഷകരാണ് പദ്ധതിയിലുള്ളത്. ഇടവിള കൃഷിയിലൂടെ അധിക വരുമാനവും ലഭിക്കും. കാപ്പി ചെടികള്‍ക്കൊപ്പം തേനീച്ച കൃഷിയും പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. പന്നി ഉള്‍പ്പടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം മറ്റു കൃഷികളെ ബാധിച്ചപ്പോഴാണ് കാപ്പി കൃഷി ആരംഭിക്കാന്‍ തയ്യാറായത്.…
Read Moreമലയാളദിനം, ഭരണഭാഷാവാരാഘോഷം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ
konnivartha.com; പത്തനംതിട്ട ജില്ലാ ഭരണകൂടവും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി ജില്ലയില്‍ നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴു വരെ ഭരണഭാഷാവാരാഘോഷവും മലയാളദിനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. എഡിഎം ബി ജ്യോതി അധ്യക്ഷയാകും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലും. ജില്ലാ ഭരണഭാഷ പുരസ്‌ക്കാര ജേതാവിനെ ചടങ്ങില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാള ഭാഷ, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍ രാജലക്ഷ്മി, ആര്‍ ശ്രീലത,…
Read Moreബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
konnivartha.com; പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളുടെ നറുക്കെടുത്തു. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- ആനിക്കാട്, 5- കൊറ്റനാട്, 6- ചാലാപ്പള്ളി, 12- കോട്ടൂര്‍, 13- ആഞ്ഞിലിത്താനം, 14- കുന്നന്താനം പട്ടികജാതി സ്ത്രീ സംവരണം 1- മുക്കൂര്‍ പട്ടികജാതി സംവരണം 8- മല്ലപ്പളളി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- പൊടിയാടി, 5- കുറ്റൂര്‍, 7- ഓതറ, 10- നിരണം, 11-…
Read Moreഅംഗത്വ സർട്ടിഫിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നടന്നു
konnivartha.com/ മലയാലപ്പുഴ: പത്തനംതിട്ട ചുട്ടിപ്പാറ ശ്രീ ഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റ് അംഗത്വ സർട്ടിഫിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നടത്തി. മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമുറ്റത്തു മഠം ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിപ്പാട് ചുട്ടിപ്പാറ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മോക്ഷഗിരി മഠം ഡോ. രമേഷ് ശർമ്മയിൽ നിന്നും അംഗത്വ സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചുട്ടിപ്പാറ ശ്രീ ഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എം. ആർ. വേണുനാഥ്, എസ്.നിശാന്ത്. കമ്മറ്റി അംഗങ്ങളായ ശ്യാമള സോമൻ, ആർ.സോമൻ, ഹരിദാസ് മലയാലപ്പുഴ എന്നിവർ സന്നിഹിതരായിരുന്നു
Read Moreവിഷൻ 2031- ആരോഗ്യ സെമിനാർ ഒക്ടോബർ 14-ന് :പത്തനംതിട്ട തിരുവല്ലയില്‍ നടക്കും
konnivartha.com; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ 2031- ‘ദശാബ്ദത്തിൻറെ നേട്ടങ്ങൾ – ഭാവി കാഴ്ച്ചപ്പാടുകൾ’ എന്ന പേരിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് സെമിനാർ ആരംഭിക്കും. ജീവിതശൈലീ രോഗങ്ങൾ, മെഡിക്കൽ ഗവേഷണം, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖലയും കേരളത്തിന്റെ ആരോഗ്യ വികസന കാഴ്ച്ചപ്പാടുകളും, സാംക്രമിക രോഗങ്ങൾ – ഏകാരോഗ്യ പദ്ധതി, ട്രോമകെയർ, അത്യാഹിത പരിചരണം, ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി, ഫുഡ് സേഫ്റ്റി എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. അതത് രംഗത്തെ വിദഗ്ധർ ചർച്ചകളിൽ പങ്കെടുക്കും. ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031’ നയരേഖ മന്ത്രി വീണാ ജോർജ്…
Read Moreശബരിമല തീര്‍ത്ഥാടനം:2025 : അറിയിപ്പുകള്‍ ( 08/10/2025 )
ശബരിമല തീര്‍ത്ഥാടനം: നിയന്ത്രണം ഏര്‍പെടുത്തി ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അനധികൃത വഴിയോര കച്ചവടം നടത്തുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി നിരോധനം ഏര്‍പെടുത്തി ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ വടശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി. ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ളാഹ മുതല്‍ സന്നിധാനം വരെയുള്ള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി…
Read Moreപ്രാദേശിക മാധ്യമപ്രവർത്തകർക്കായി ശില്പശാല സെപ്റ്റംബർ 25 ന്
konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ഏകദിന മാധ്യമ ശില്പശാല – വാർത്താലാപ് സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 25 ന് പത്തനംതിട്ട എവർഗ്രീൻ കോണ്ടിനൻ്റലിൽ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പിഐബി കേരള – ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിക്കും. പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തും. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു സ്വാഗതം ആശംസിക്കും. പ്രസ്സ് ക്ലബ് സെക്രട്ടറി വൈശാഖൻ ജി കൃതജ്ഞത രേഖപ്പെടുത്തും. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ബോബി എബ്രഹാമിനെ ചടങ്ങിൽ ആദരിക്കും. സമൂഹ മാധ്യമത്തിന്റെ കാലഘട്ടത്തിൽ വാർത്താ റിപ്പോർട്ടിംഗിനുള്ള നിർമിതബുദ്ധി…
Read Moreമോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
konnivartha.com: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു അവാർഡ് സമ്മാനിക്കും.ഇന്ത്യയിലെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം. കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻ ലാലിന്റെ ജനനം.മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.2001ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ…
Read More