പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/07/2025 )

വനിത കമ്മീഷന്‍ സിറ്റിംഗ്  ജൂലൈ 25 ന് വനിത കമ്മീഷന്‍ സിറ്റിംഗ്  ജൂലൈ 25 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും. കരാര്‍ നിയമനം റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍, റേഡിയോഗ്രാഫര്‍, സെക്യൂരിറ്റി എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം  ജൂലൈ 21 പകല്‍  മൂന്നിന് മുമ്പ്  അപേക്ഷിക്കണം. രാത്രികാല സേവനത്തിന് സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടന്‍മാരെയാണ് നിയമിക്കുന്നത്. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 240478. അതിഥി അധ്യാപക നിയമനം വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍  55 ശതമാനം മാര്‍ക്കോടെ  പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പി.എച്ച്.ഡി /നെറ്റ് ആണ് യോഗ്യത. ഇവയുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള…

Read More

കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം നടന്നു

  konnivartha.com: എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ…

Read More

നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 ന്

  konnivartha.com: എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സ്‌ഥലപരിമിതിമൂലം വീർപ്പുമുട്ടിയിരുന്ന ഏനാദിമംഗലം പഞ്ചായത്ത്‌ ഓഫിസിന്റെ പ്രവർത്തനം പുതിയ നിർമ്മാണം പൂർത്തികരിച്ചതോടെ സുഗമമായി പ്രവർത്തിക്കും. കോന്നി നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2023-24 പ്രകാരം 65 ലക്ഷം രൂപ ചിലവിൽ 3700 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, സ്റ്റാൻഡിങ് കമ്മിറ്റി ഓഫീസ്,പഞ്ചായത്ത്‌ അംഗങ്ങൾക്ക് ഇരിക്കുന്നത്തിനുള്ള മുറികൾ, LSGD അസി. എഞ്ചിനീയർ ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്,കുടുംബശ്രീ ഓഫീസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. നവീകരിച്ച പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിനൊപ്പം ആധുനിക…

Read More

കോന്നി പാറമട ദുരന്തം: മൃതദേഹം നാട്ടിലേക്ക് അയച്ചു

  konnivartha.com: കോന്നി പാറമട ദുരന്തത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്‍ഡിഗോയുടെ 6ഇ702 വിമാനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറിയിലാണ് പാറ ഇടിഞ്ഞ് വീണ് ഒഡീഷ സ്വദേശി അജയ് റായ്, ബീഹാര്‍ സ്വദേശി മഹാദേവ് പ്രദാന്‍ എന്നിവര്‍ മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് മൃതദേഹങ്ങള്‍ കോട്ടയത്ത് എംബാം ചെയ്തു. ഭുവനേശ്വറിനുള്ള വിമാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് നാട്ടിലേക്ക് അയച്ചത്.

Read More

പത്തനംതിട്ട ഓമല്ലൂരിൽ ബിജെപി – സിപിഎം സംഘർഷം

  ബിജെപി – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും മറ്റൊരു സിപിഎം പ്രവർത്തകനും മർദനമേറ്റു.സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകനെയും ഒരു സിപിഎം പ്രവർത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. 2 സിപിഎം പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.പകൽ സമയത്തെ പ്രശ്നങ്ങൾക്കു ശേഷം രാത്രി ഇരു വിഭാഗങ്ങളും ഓമല്ലൂരിൽ പ്രകടനം നടത്തിയതോടെ 2 മണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു.പത്തനംതിട്ട, അടൂർ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയാണ് സംഘർഷം കനക്കുന്നതു തടഞ്ഞത്.കനത്ത പട്രോളിങ് നടത്താനാണു പൊലീസ് തീരുമാനം.

Read More

പുതിയ ക്രഷർ യൂണിറ്റുകളും പാറമടകളും അനുവദിക്കരുത്:വിജിൽ ഇന്ത്യ മൂവ്മെൻ്റ്

  konnivartha.com: പത്തനംതിട്ട ജില്ലയിൽ പുതിയ ക്രഷർ യൂണിറ്റുകളും പാറമടകളും അനുവദിക്കരുതെന്നും നിലവിലുള്ള എല്ലാ പാറമടകളുടെയും ദൈനംദിന പ്രവർത്തനം വിദഗ്ദ്ധസംഘം ശാസ്ത്രീയമായി പഠിക്കണമെന്നും നിയമം ലംഘിക്കുന്ന യൂണിറ്റുകൾ അടച്ചുപൂട്ടണമെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏതാണ്ട് പതിനഞ്ചോളം പാറഖനന യൂണിറ്റുകൾ പുതിയതായി ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അറിവായിട്ടുണ്ട്. ക്രഷർ യൂണിറ്റുകൾക്ക് അനുമതി നൽകിയ ശേഷം വിവിധ സർക്കാർ വകുപ്പുകൾ നിയമപ്രകാരം നടത്തേണ്ട പരിശോധനകൾ യഥാസമയം നടത്താത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നതിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി. കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ അകപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം കാത്തിരിക്കേണ്ടി വന്നത് ജില്ലാ ഭരണകൂടത്തിൻ്റെ പരാജയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെങ്കുളം ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് അന്വേഷിക്കുന്നതോടൊപ്പം കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കുകയും വേണം. രാഷ്ട്രീയ…

Read More

മഴയിലും ചോരാത്ത വീര്യത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണം

  konnivartha.com: തുമ്പമൺ സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സാമൂഹ്യ ബോധവത്കരണം ” ഫ്ലാഷ് മോബിലൂടെ “അവതരിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയിലും ഒട്ടും തളരാതെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് തുമ്പമൺ ജംഗ്ഷനിൽ നടത്തിയ ഈ പ്രോഗ്രാം സ്കൂൾ ഡയരക്ടർ ഫാ. ജേക്കബ് ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെ പറ്റിയും അതിൽനിന്നും മുക്തി നേടുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചും പന്തളം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഷൈന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി റ്റി എ പ്രസിഡന്റ്‌, കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. ടി. എസ്. ജോസ് കൃതജ്ഞത രേഖപ്പെടുത്തി.

Read More

കോന്നിയില്‍ മെഗാ രക്ത ദാന ക്യാമ്പ് നടത്തി

  konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്സ്) സ്വന്തം തപസ് രക്‌തദാന സേനയുടെ ഇരുപത്തിമൂന്നാമത് രക്‌തദാന ക്യാമ്പ് കോന്നി എസ് എ എസ് എസ എന്‍ ഡി പി യോഗം കോളേജിൽ വെച്ച് നടന്നു. കോന്നി കോളേജ് എന്‍ സി സി എന്‍ എസ് എസ് യൂണിറ്റുകളുടെയും,പത്തനംതിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രി ബ്ലഡ്‌ ബാങ്ക് ആണ് ക്യാമ്പിൽ രക്തം ശേഖരിച്ചത്. ക്യാമ്പിൽ 50 ലധികം അംഗങ്ങൾ രക്‌തദാനം ചെയ്തു. ക്യാമ്പ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ .കിഷോർ കുമാർ ബി. എസ്. ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് കോളേജ് എന്‍ സി സി എ എന്‍ ഒ ജിജിത്ത് വി. എസ്., എന്‍ എസ് എസ് ഇൻചാർജ് ഡോ .ആര്‍ . രാജേഷ് എൻ, ഡോ.സോന…

Read More

ഡോ. എം. എസ്. സുനിലിന്‍റെ 356 -മത് സ്നേഹഭവനം :വിധവയായ അമ്പിളിക്കും മൂന്ന് പെൺകുഞ്ഞുങ്ങൾക്കും

  konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന 356- മത് സ്നേഹഭവനം വകയാർ വത്തിക്കാൻ സിറ്റി മുട്ടത്തുകാലായിൽ വിധവയായ അമ്പിളിക്കും മൂന്നു പെൺകുഞ്ഞുങ്ങൾക്കുമായി എൽമാഷ് സി .എസ്. ഐ .ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും റവ. തോമസ് പായിക്കാട് നിർവഹിച്ചു. സ്വന്തമായി വീട് ഇല്ലാതിരുന്ന അമ്പിളി ഭർത്താവിന്റെ മരണശേഷം മൂന്നാമത്തെ പെൺകുഞ്ഞിന്റെ പ്രസവത്തിനോടനുബന്ധിച്ച് കയറിക്കിടക്കാൻ ഇടമില്ലാതെ ആവുകയും ജില്ലാ കളക്ടർ ഇടപെട്ട് രണ്ടാമത്തെ പെൺകുഞ്ഞിനെ തണലിൽ ഏൽപ്പിക്കുകയും ആയിരുന്നു. ആഹാരത്തിനും ദൈനംദിന ചിലവുകൾക്കുമായി മറ്റുള്ളവരെ ആശ്രയിച്ചിരുന്ന അമ്പിളി തന്റെ കഥ ടീച്ചറിനെ അറിയിക്കുകയും അതിന്‍ പ്രകാരം അമ്പിളിയുടെ അമ്മ അവൾക്കായി അഞ്ച് സെൻറ് സ്ഥലം എഴുതി നൽകുകയും അതിൽ എൽമാഷ് സി.എസ്.ഐ.…

Read More

പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു

  പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്‍.സി.സി 14-ാം ബറ്റാലിയന്‍ പത്തനംതിട്ട, കാതോലിക്കറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റാസ് കോളജ് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൈഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ എന്‍.എസ്.എസ് ഓഫീസര്‍ ജി രാജശ്രീ, കോളജ് എന്‍എസ് എസ് ഓഫീസര്‍മാരായ ക്യാപ്റ്റന്‍ ജിജോ കെ ജോസഫ്, ആന്‍സി സാം, ഡോ. തോമസ് എബ്രഹാം, സുബേദാര്‍ മേജര്‍ സി ഷിബു, അസിസ്റ്റന്റ് പ്രൊഫസര്‍ സൗമ്യ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തുയോഗ ദിനാചരണം സംഘടിപ്പിച്ചു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്‍.സി.സി 14-ാം ബറ്റാലിയന്‍ പത്തനംതിട്ട,…

Read More