പത്തനംതിട്ട നഗര സഭയില്‍ സാമ്പത്തിക വർഷത്തെ ജനകീയ ബജറ്റ് അവതരിപ്പിച്ചു: നഗരസഭ ബസ്റ്റാൻഡിന്റെ പുനരുദ്ധാരണത്തിനായി 5 കോടി

  konnivartha.com : 2021-22 പുതുക്കിയ ബഡ്ജറ്റും 2022-23 ലേക്കുളള മതിപ്പ് ബഡ്ജറ്റും ഇന്ന് രാവിലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിനാ ഹൈദരാലി അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈന്റെ ആമുഖ പ്രസംഗത്തോടെയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ ആമുഖ പ്രസംഗത്തിൽ നഗരസഭാ ചെയർമാൻ വിവരിച്ചു. 74,11,41,985/- (എഴുപത്തിനാല് കോടി പതിനോന്ന് ലക്ഷത്തി നാൽപത്തൊന്നായിരത്തി തൊള്ളായിരത്തി എൺപത്തഞ്ച്) രുപ വരവും 64,25,90,250/- അറുപത്തിനാല് കോടി ഇരുപത്തി അഞ്ചു ലക്ഷത്തി തൊണ്ണൂറാരത്തി ഇരുന്നൂറ്റി അൻപത്) രൂപ ചെലവും 9,85,51,735/- (ഒൻപത് കോടി എൺപത്തിയഞ്ച് ലക്ഷത്തി അൻപത്തൊന്നായിരത്തി എഴുന്നുറ്റി മുപ്പത്തഞ്ച് ) രുപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മതിപ്പ് ബഡ്ജറ്റാണ് കൗൺസിലിൽ അവതരിപ്പിച്ചത്. കുടിവെള്ളം, ആരോഗ്യം, കായിക മേഖലകൾക്കാണ് ഏറ്റവും അധികം തുക വകയിരുത്തിയിട്ടുളളത്. കെ.കെ.നായർ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം ഈ…

Read More