റാന്നി പെരുനാട്ടില്‍ പശുവിനെ കടുവ കടിച്ചുകൊന്നു

  konnivartha.com : പത്തനംതിട്ട റാന്നി പെരുന്നാട്ടില്‍  ബഥനി ആശ്രമത്തിന് സമീപം കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലാണ് തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നത്.സമീപ വാസിയായ രാജുവിന്‍റെ പശുവിനെയാണ് കൊന്നത്. ഒരു മാസം മുൻപ് രാജുവിന്റെ പശുവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. രണ്ടുമാസത്തിനിടയിൽ മൂന്ന് പശുക്കളാണ് ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാൻ ക്യാമറകളും കൂടും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.പ്രദേശവാസികൾ ഭീതിയിലാണ്. റാന്നി പെരുനാട് മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന കടുവയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎവനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലും കടുവ ജനവാസ മേഖലയിൽ ഇറങ്ങി പശുവിനെ കൊന്നു. പെരുനാട് ബഥനി പുതുവേൽ രാജൻ എബ്രഹാമിന്റെ പശുവിനെ കടിച്ചു കൊന്നതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ…

Read More

സ്ത്രീസുരക്ഷയ്ക്കായി മൊബൈല്‍ ആപ്‌ളിക്കേഷനുമായി കാര്‍മല്‍ കോളേജ് വിദ്യാര്‍ഥിനികള്‍

സ്ത്രീസുരക്ഷയ്ക്കായി മൊബൈല്‍ ആപ്‌ളിക്കേഷനുമായി കാര്‍മല്‍ കോളേജ് വിദ്യാര്‍ഥിനികള്‍. ‘B-Safe & B- Secure’എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കത്തക്കവിധമാണ് നിര്‍മ്മിച്ചത് . ഏത് അപകടസാഹചര്യത്തിലും അടുത്ത ബന്ധുക്കള്‍ക്കോ പോലീസിനോ പെട്ടെന്നുതന്നെ വിവരം കൈമാറാനുള്ള സംവിധാനമാണ് ബി സെയ്ഫ് ആന്‍ഡ് സെക്യുര്‍ നല്‍കുന്നത്.സുരക്ഷിതമല്ലാത്തസ്ഥലങ്ങളില്‍ ചെന്നുപെട്ടാല്‍ ഒരുഫോണ്‍ ഷെയിക്കിലൂടെ ഉപഭോക്താവിന്റെ അപകടാവസ്ഥ, ലൊക്കേഷന്‍ തുടങ്ങിയവ മുന്‍കൂട്ടി മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന നമ്പറുകളിലേക്ക് എസ്.എം.എസ്. ആയി കൈമാറുവാന്‍ സാധിക്കും.ഇന്റര്‍നെറ്റ് ഇല്ലാതെയും ഈ ആപ്‌ളിക്കേഷന്‍ പ്രവര്‍ത്തിക്കും എന്നുള്ളതാണ് പ്രത്യേകത . പത്തനംതിട്ട പെരുനാട്‌ ബിലീവേഴ്‌സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ബോണി കണ്ണമല, അഞ്ജു എം. നായര്‍, ജിതി ആന്‍ ബാബു സന്‍സു എല്‍സാ മാത്യു,എന്നിവരാണ് ആപ്‌ളിക്കേഷന്‍ നിര്‍മിച്ചത്. അസി. പ്രൊഫ. ജോബിന്‍ എസ്. തോമസ്, അസി. പ്രൊഫ. ജോഷി തോമസ്പ്രൊഫ. ബിജി മാത്യു…

Read More