konnivartha.com : പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രിൽ 24, 25 തീയതികളിൽ മധ്യപ്രദേശ്, കേരളം, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങൾ സന്ദർശിക്കും.ഏപ്രിൽ 24 ന് രാവിലെ 11:30 ന്, മധ്യപ്രദേശിലെ രേവയിൽ ദേശീയ പഞ്ചായത്തി രാജ് ദിന ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം ഏകദേശം 19,000 കോടി രൂപയുടെ പദ്ധതികല്ലിടലും സമർപ്പണവും നിർവ്വഹിക്കും . ഏപ്രിൽ 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അതിനുശേഷം, ഏകദേശം 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 3200 കോടിയിൽപ്പരം രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി ദാദ്ര, നഗർ ഹവേലിയിലെ സിൽവാസയിലുള്ള നമോ മെഡിക്കൽ എജ്യുക്കേഷൻ & റിസർച്ച്…
Read More