ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് എതിരെ ഉള്ള നടപടി പുരോഗമിക്കുന്നു

  konnivartha.com: നിക്ഷേപകര്‍ അറിയാതെ കോടിക്കണക്കിനു രൂപ കൊള്ളയടിച്ച സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും എതിരായ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ നടപടികള്‍ പുരോഗമിക്കുന്നു . കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍ , പത്തനംതിട്ട ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് , പുനലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പത്തനംതിട്ട കോഴഞ്ചേരി ബ്രാഞ്ച് ഉള്ള കേച്ചേരി ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തുടങ്ങിയ നിയമ നടപടികളുടെ ഭാഗമായുള്ള ജപ്തി നടപടികള്‍ സ്ഥിതീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു . ബഡ്സ് ആക്റ്റ് പ്രകാരം ഉള്ള കേസുകള്‍ പത്തനംതിട്ട ജില്ലാ കോടതി മൂന്നില്‍ ആണ് നടക്കുന്നത് . അടുത്ത മാസം ഈ കേസുകളുടെ വിചാരണ നടക്കും . സ്ഥാപന ഉടമകളുടെ പേരില്‍ കണ്ടെത്തിയ സ്ഥാവര ജംഗമ വസ്തുക്കളുടെ ജപ്തി നടപടികള്‍ നേരത്തെ നടത്തിയിരുന്നു . ഇക്കാര്യത്തില്‍…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സ്ഥാവര ജംഗമ വസ്തുക്കള്‍ ലേലം ചെയ്യാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചു

  konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നതും നൂറുകണക്കിന് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ആയിരകണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സ്വന്തമാക്കിയതുമായ പോപ്പുലര്‍ ഫിനാന്‍സ് ,അനുബന്ധ സ്ഥാപനങ്ങള്‍ ,കണ്ടെത്തിയ കെട്ടിടങ്ങള്‍ ,വസ്തുക്കള്‍, വാഹനങ്ങള്‍, സ്വര്‍ണ്ണം എന്നിവ ലേലം ചെയ്തു മുതല്‍ കൂട്ടി നിക്ഷേപകര്‍ക്ക് ആനുപാതികമായി വീതിച്ചു നല്‍കുന്നതിനു ആവശ്യമായ ഉത്തരവ് നല്‍കണം എന്ന് ആവശ്യപെട്ടു കോബീറ്റണ്ട് അതോറിറ്റി നല്‍കിയ ഹര്‍ജി ജൂലൈ 30 ന് പരിഗണിക്കും . സ്ഥാവര ജംഗമ വസ്തുക്കളില്‍ തര്‍ക്കം ഇല്ലെങ്കില്‍ വകകള്‍ ലേലം ചെയ്തു വിറ്റ് മുതല്‍ കൂട്ടുന്നതിനും മറ്റും ആര്‍ക്കെങ്കിലും തര്‍ക്കം ഉള്ള പക്ഷം ജൂലൈ 30 ന് രാവിലെ ബന്ധപെട്ട കോടതിയില്‍ ഹാജരായി ബോധിപ്പിക്കണം എന്ന് ഹര്‍ജി കക്ഷിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ പരസ്യ അറിയിപ്പ് നല്‍കി . എതിര്‍ കക്ഷികള്‍ പോപ്പുലര്‍ ഫിനാസിന്‍റെ അഞ്ചു ഉടമകളാണ് . തോമസ്‌ ഡാനിയല്‍…

Read More