പോപ്പുലര്‍ ഫിനാന്‍സ്: ഏഴര കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ചുള്ള പരാതി പോലീസ് അന്വേഷിക്കുന്നു

  പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളുടെ ആസ്തി സംബന്ധിച്ചു ദുരൂഹത തുടരുന്നു . പോലീസ് കണ്ടെത്തിയ ആസ്തി 123 കോടിയുടെ മാത്രമാണ് . ഇതിലും എത്രയോ മടങ്ങ് ആസ്തി ബിനാമി പേരുകളില്‍ ഇവര്‍ വാങ്ങി കൂട്ടിയിട്ടുണ്ട് . അതെല്ലാം ഭൂമിയായിട്ടാണ് . പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ നീട്ടി കോടതി ഉത്തരവായിരുന്നു . തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണത്തിനുമായി സെപ്റ്റംബര്‍ ഏഴിന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ നാലു പ്രതികളെയും സെപ്റ്റംബര്‍ 14ന് പോലീസ് കോടതിയില്‍ ഹാജരാക്കുകയും ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നു റിമാന്‍ഡ് നീട്ടുകയായിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെളിവെടുപ്പും അന്വേഷണവും നടത്തി ഒട്ടേറെ രേഖകളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് മറ്റു പേരുകളില്‍ രൂപീകരിച്ച കമ്പനികളുടെ അക്കൗണ്ടിലേക്കും…

Read More