konnivartha.com: നിക്ഷേപകര്‍ അറിയാതെ കോടിക്കണക്കിനു രൂപ കൊള്ളയടിച്ച സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും എതിരായ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ നടപടികള്‍ പുരോഗമിക്കുന്നു . കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍ , പത്തനംതിട്ട ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് , പുനലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പത്തനംതിട്ട കോഴഞ്ചേരി ബ്രാഞ്ച് ഉള്ള കേച്ചേരി ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തുടങ്ങിയ നിയമ നടപടികളുടെ ഭാഗമായുള്ള ജപ്തി നടപടികള്‍ സ്ഥിതീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു . ബഡ്സ് ആക്റ്റ് പ്രകാരം ഉള്ള കേസുകള്‍ പത്തനംതിട്ട ജില്ലാ കോടതി മൂന്നില്‍ ആണ് നടക്കുന്നത് . അടുത്ത മാസം ഈ കേസുകളുടെ വിചാരണ നടക്കും . സ്ഥാപന ഉടമകളുടെ പേരില്‍ കണ്ടെത്തിയ സ്ഥാവര ജംഗമ വസ്തുക്കളുടെ ജപ്തി നടപടികള്‍ നേരത്തെ നടത്തിയിരുന്നു . ഇക്കാര്യത്തില്‍…
Read Moreടാഗ്: Popular finance scam
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സ്ഥാവര ജംഗമ വസ്തുക്കള്‍ ലേലം ചെയ്യാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചു
konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നതും നൂറുകണക്കിന് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ആയിരകണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സ്വന്തമാക്കിയതുമായ പോപ്പുലര്‍ ഫിനാന്‍സ് ,അനുബന്ധ സ്ഥാപനങ്ങള്‍ ,കണ്ടെത്തിയ കെട്ടിടങ്ങള്‍ ,വസ്തുക്കള്‍, വാഹനങ്ങള്‍, സ്വര്‍ണ്ണം എന്നിവ ലേലം ചെയ്തു മുതല്‍ കൂട്ടി നിക്ഷേപകര്‍ക്ക് ആനുപാതികമായി വീതിച്ചു നല്‍കുന്നതിനു ആവശ്യമായ ഉത്തരവ് നല്‍കണം എന്ന് ആവശ്യപെട്ടു കോബീറ്റണ്ട് അതോറിറ്റി നല്‍കിയ ഹര്‍ജി ജൂലൈ 30 ന് പരിഗണിക്കും . സ്ഥാവര ജംഗമ വസ്തുക്കളില്‍ തര്‍ക്കം ഇല്ലെങ്കില്‍ വകകള്‍ ലേലം ചെയ്തു വിറ്റ് മുതല്‍ കൂട്ടുന്നതിനും മറ്റും ആര്‍ക്കെങ്കിലും തര്‍ക്കം ഉള്ള പക്ഷം ജൂലൈ 30 ന് രാവിലെ ബന്ധപെട്ട കോടതിയില്‍ ഹാജരായി ബോധിപ്പിക്കണം എന്ന് ഹര്‍ജി കക്ഷിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ പരസ്യ അറിയിപ്പ് നല്‍കി . എതിര്‍ കക്ഷികള്‍ പോപ്പുലര്‍ ഫിനാസിന്‍റെ അഞ്ചു ഉടമകളാണ് . തോമസ് ഡാനിയല്‍…
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ്: വിചാരണയ്ക്കായി പ്രത്യേക കോടതി
konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസ് വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഇതിനായി ഒൻപത് തസ്തികകൾ സൃഷ്ടിക്കും. ആലപ്പുഴ ഡിസ്ട്രിക്ട് സെന്ററിൽ സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള കോടതിയാണ് സ്ഥാപിക്കുക. 2019ലെ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് സെക്ഷൻ പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്. നിക്ഷേപകരെ വഞ്ചിച്ച 2000 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2023 ഫെബ്രുവരി 25ന് പോപ്പുലർ ഫിനാൻസിന്റെ വസ്തുവകകൾ ജപ്തി ചെയ്തുകൊണ്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരുന്നു. പ്രതികളായ, പോപ്പുലർ ഫിനാൻസ് എം.ഡി.റോയ് തോമസ്, ഭാര്യയും ഡയറക്ടറുമായ പ്രഭ, മക്കളും ഡയറക്ടർമാരുമായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോൾ ജാമ്യത്തിലാണ്. നിക്ഷേപത്തട്ടിപ്പിന് ഇരയാകുന്നവർക്ക് വേഗത്തിൽ കുറച്ചെങ്കിലും പണം തിരികെകിട്ടാൻ ഇടയാക്കുന്ന ബഡ്സ്…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍
konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി ബി ഐയുടെ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍ . പത്തനംതിട്ട പൊതു മരാമത്ത് വിഭാഗം അഥിതി മന്ദിരത്തിലെ സി ബി ഐ ക്യാമ്പ് ഓഫീസില്‍ ആണ് നിക്ഷേപകര്‍ നേരിട്ട് എത്തി മൊഴി നല്‍കി വന്നിരുന്നത് . ലഭ്യമായ വിവരങ്ങള്‍ സി ബി ഐ സംഘം വിശകലനം നടത്തി വരുന്നതായാണ് വിവരം . കോന്നി വകയാര്‍ ആസ്ഥാനമായി കേരളത്തിലും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം അത്രയും (രണ്ടായിരം കോടി എന്ന് പോലീസ് പ്രാഥമിക നിഗമനം ) മുക്കി എന്നാണ് കേസ് . കോന്നി പോലീസില്‍ ആണ് ആദ്യം പരാതി വന്നത് . പിന്നീട് ബന്ധപെട്ട ബ്രാഞ്ചുകളുടെ അധികാര പരിധിയില്‍ ഉള്ള മിക്ക പോലീസ് അധികാരികളിലും പരാതി വന്നു…
Read Moreകോന്നി പോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപകരുടെ “മുതല്‍ “ഇതാ നശിക്കുന്നു
konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് സംബന്ധിച്ച് സി ബി ഐ നടത്തിവരുന്ന അന്വേഷണം ഏതാണ്ട് പകുതി വരെ എത്തിയുള്ളൂ . ഇ ഡി അവര്‍ക്ക് ആവശ്യമുള്ള തെളിവുകള്‍ ശേഖരിച്ചു അന്തിമ റിപ്പോര്‍ട്ട് കോടതിയ്ക്ക് സമര്‍പ്പിക്കാന്‍ ഉള്ള തയാര്‍ എടുപ്പില്‍ ആണെങ്കിലും പോപ്പുലര്‍ ഫിനാന്‍സ് എന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമകളുടെ പേരില്‍ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളില്‍ മേല്‍ ലേല നടപടികള്‍ ഒന്നും ആയിട്ടില്ല . പ്രതികളെ എല്ലാം പോലീസ് പിടിച്ചു നിയമ നടപടികള്‍ സ്വീകരിച്ചു . ഇ ഡിയും ഇവരെ എല്ലാം ചോദ്യം ചെയ്തു നടപടി സ്വീകരിച്ചു .എല്ലാ പ്രതികളും സി ബി ഐ ,ഇ ഡി എന്നിവരുടെ നിരീക്ഷണത്തില്‍ നിലവില്‍ ജാമ്യത്തില്‍ ആണ് . രണ്ടായിരം കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് എന്നാണ് പോലീസും…
Read Moreപോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : സി ബി ഐ പരാതിക്കാരുടെ മൊഴി എടുക്കുന്നു
konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപക സംഘടനയുടെ കൂട്ടായ്മയായ പി എഫ് ഡി എ യുടെ സമരത്തെ തുടര്‍ന്ന് കേസ് ഏറ്റെടുത്ത സി ബി ഐ കൊച്ചി യൂണിറ്റ് പത്തനംതിട്ട ജില്ലയിലെയും പരാതിക്കാരായ നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നു . കേസ് ഏറ്റെടുത്തിട്ടും സി ബി ഐ പത്തനംതിട്ട ജില്ലയിലെ നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നില്ല എന്ന് ആരോപിച്ചു കൊണ്ട് കഴിഞ്ഞിടെ പി എഫ് ഡി എ നേതൃത്വത്തില്‍ പത്തനംതിട്ട കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു . ഇതേ തുടര്‍ന്നാണ് സി ബി ഐ കൊച്ചി യൂണിറ്റ് പത്തനംതിട്ട ജില്ലയിലെയും നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നത് ഈ തിങ്കള്‍ മുതല്‍ മൊഴി എടുക്കും .അതിനായി പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൌസില്‍ ഓഫീസ് തുറക്കും . പത്തനംതിട്ട ,കൊല്ലം…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ നടന്നു
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ നടന്നു കോന്നി വാർത്ത ഡോട്ട് കോം :നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് കേരളത്തിലെ എല്ലാ കളക്ടറേറ്റ് മുന്നിലും സെക്രട്ടറിയേറ്റ് മുന്നിലും നിക്ഷേപകര്‍ ഇന്ന് (സെപ്റ്റംബര്‍ ഒന്ന് ) ധര്‍ണ്ണ നടത്തി. നിക്ഷേപകർക്ക് അനുകൂലമായി സർക്കാർ തലത്തിൽ നടപടികൾ എത്രയും വേഗം ഉണ്ടാകുന്നില്ല എങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് നിക്ഷേപക കൂട്ടായ്മ സംസ്ഥാന പ്രസിഡന്‍റ് സി എസ്സ് നായര്‍ , സെക്രട്ടറി തോമസ് തുംബമണ്‍ ,വൈസ് പ്രസിഡന്‍റ് സജീവ് ഊന്നുകല്ല് , സെക്രട്ടറി…
Read More