സ്‌കൂൾ പുനരാരംഭിക്കുന്നതിന്റെ ഒരുക്കം പൂർത്തിയായി

  KONNIVARTHA.COM : 47 ലക്ഷം വിദ്യാർഥികൾ ഒരുമിച്ച്‌ തിങ്കളാഴ്‌ച സ്‌കൂളിലെത്തി വൈകിട്ടുവരെ ക്ലാസിലിരിക്കും. സ്‌കൂൾ പുനരാരംഭിക്കുന്നതിന്റെ ഒരുക്കം പൂർത്തിയായെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനമെങ്ങും ആദ്യഘട്ട ശുചീകരണം പൂർത്തിയായി. പതിവായി അണുനശീകരണം നടത്തും. പ്രീപ്രൈമറിമുതൽ എട്ടാം ക്ലാസുവരെയുള്ളവർക്ക്‌ ഉച്ചഭക്ഷണം നൽകും. മാർഗരേഖ പ്രകാരം കോവിഡ് മാനദണ്ഡം പാലിച്ചാകും സ്കൂൾ നടത്തിപ്പെന്നും മന്ത്രി വ്യക്തമാക്കി.   പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു; ഇത് മികവിന്റെ ‘വിദ്യാകിരണം’ വിദ്യാകിരണമായി മാറിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാകിരണം മിഷന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിദ്യാകിരണം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍ പറഞ്ഞു.     2016ല്‍ കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയ മിഷനുകളില്‍…

Read More