പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും

  konnivartha.com; രാജ്യത്തിൻ്റെ സാമൂഹിക-സാംസ്കാരിക-ആത്മീയ മണ്ഡലത്തിലെ ഒരു സുപ്രധാന മുഹൂർത്തം അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 25-ന് ഉത്തർപ്രദേശിലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും. രാവിലെ 10 മണിയോടെ വസിഷ്ഠ മഹർഷി, വിശ്വാമിത്ര മഹർഷി, അഗസ്ത്യ മഹർഷി, വാൽമീകി മഹർഷി, അഹല്യാ ദേവി, നിഷാദ്‌രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളുള്ള സപ്തമന്ദിരം പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് അദ്ദേഹം ശേഷാവതാര ക്ഷേത്രത്തിലും ദർശനം നടത്തും. രാവിലെ 11 മണിയോടെ പ്രധാനമന്ത്രി മാതാ അന്നപൂർണ്ണ ക്ഷേത്രം സന്ദർശിക്കും. അതിനുശേഷം രാം ദർബാർ ഗർഭഗൃഹത്തിൽ ദർശനവും പൂജയും നടത്തും, തുടർന്ന് രാം ലല്ല ഗർഭഗൃഹത്തിൽ ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ, ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായതിൻ്റെ പ്രതീകമായി, സാംസ്കാരിക ആഘോഷത്തിൻ്റെയും ദേശീയ ഐക്യത്തിൻ്റെയും ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര…

Read More