പത്തനംതിട്ടയില്‍ വയോധികരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചയാളെ ഹൈക്കോടതി വെറുതെ വിട്ടു.പത്തനംതിട്ട പൊലീസ് സ്റ്റേഷനു സമീപം മുനിസിപ്പാലിറ്റിയുടെ സ്ഥലത്തു താമസിച്ചിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വാഴമുട്ടം സ്വദേശി ആനന്ദകുമാറിനെയാണ് ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ വി.രാജാ വിയരാഘവൻ, ജി.ഗിരീഷ് എന്നിവരുടെ ബെഞ്ച് വെറുതെ വിട്ടത്. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നതെന്നും കൊലപാതകത്തിൽ പ്രതിക്കുള്ള പങ്ക് തെളിയിക്കുന്ന മറ്റ് തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പത്തംനംതിട്ട അഡി. സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റു കേസുകളിൽ പ്രതിയല്ലെങ്കിൽ ആനന്ദകുമാറിനെ വിട്ടയയ്ക്കാനും കോടതി നിർദേശിച്ചു. 2007 ഒക്ടോബർ മൂന്നിനാണ് സംഭവം. ആടിനെ വളർത്തി ജീവിച്ചിരുന്ന ഏലിക്കുട്ടിയോടും പ്രഭാകരനോടും പ്രതിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം.ശ്മശാന പരിസരത്ത് ആടുമേയ്ക്കുകയായിരുന്ന ഏലിക്കുട്ടിയെ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം പ്രതി ചതുപ്പിൽ…
Read Moreടാഗ്: Pta news
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകൾ (24/10/2024)
ദുരന്തലഘൂകരണം: പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം പ്രധാനം – ജില്ലാ കലക്ടര്‍ ദുരന്തലഘൂകരണപ്രവര്ത്തനങ്ങള്ക്ക് പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം പ്രധാനമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അന്താരാഷ്ട്ര ദുരന്തനിവാരണ ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ദുരന്ത ഘട്ടങ്ങളിലെ നിര്‍ണായക വേളകളില്‍ പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം ജീവന് രക്ഷാ മാര്‍ഗമായി മാറും. ഫയര്‍ഫോഴ്സിന്റെ ആപതാ മിത്ര വോളന്റീയേഴ്സിന്റെ പ്രവര്‍ത്തനം മാതൃകാപരമാണന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകണമെന്നും പറഞ്ഞു. വയനാട്ടില്‍ പ്രകൃതി ദുരന്ത സ്ഥലത്ത് മാതൃകാപരമായ സേവനം നടത്തിയ വോളന്റിയര്‍ മാര്‍ക്കുള്ള ബാഡ്ജും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്. രാജലക്ഷ്മി അധ്യക്ഷയായി. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി. എം. പ്രതാപ് ചന്ദ്രന്, ജില്ലാ ഫയര്‍…
Read More